Flash News

6/recent/ticker-posts

വറുത്തു പൊടിച്ചു സ്പെഷ്യൽകൂട്ട് ചേർത്ത് നെല്ലിക്ക അച്ചാർ

Views
വറുത്തു പൊടിച്ചു സ്പെഷ്യൽ
കൂട്ട് ചേർത്ത് നെല്ലിക്ക അച്ചാർ



വേണ്ട ചേരുവകൾ 

നെല്ലിക്ക-----------20-25
ഉഴുന്ന്--മുക്കാൽ ടേബിൾ സ്പൂൺ 
കടലപരിപ്പ്-മുക്കാൽ ടേബിൾ സ്പൂൺ 
കടുക്-മുക്കാൽ ടേബിൾ സ്പൂൺ 
ഉലുവ-മുക്കാൽ ടേബിൾ സ്പൂൺ 
മുളകുപൊടി-----1ടേബിൾ സ്പൂൺ 
ഉപ്പ്-----------------ആവശ്യത്തിന് 
നല്ലെണ്ണ-----------125ml
കടുക്-------------1സ്പൂൺ 
ചുവന്ന മുളക്------1-2
കായ പൊടി --------അരസ്പൂൺ 

തയ്യാറാക്കുന്ന വിധം :-
      
നെല്ലിക്ക കഴുകി തുടച്ച് മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കി വെയ്ക്കുക.പച്ചനെല്ലിക്ക മുറിച്ചും അല്ലെങ്കിൽ വേവിച്ചും ഉണ്ടാക്കാം.
   

     വേവിക്കാനായി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ഉപ്പ് ചേർത്ത് നെല്ലിക്ക ഇട്ട് കുറച്ചുനേരം ചൂടാക്കുക. ശേഷം തീയ് ഓഫാക്കി അടച്ചു വെയ്ക്കുക(ആവിയിൽ വേവിച്ചാലും മതി).അല്ലെങ്കിൽ നെല്ലിക്ക വേവിക്കാതെ ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക.
      ആറിയ ശേഷം ചെറുതായി മുറിക്കുക. വേവിച്ച വെള്ളം മാറ്റി വെയ്ക്കുക.

         ഒരു പാൻ ചൂടാക്കി കടുക് ഉലുവ ഉഴുന്ന് കടല പരിപ്പ് കായപൊടി എന്നിവ ഇട്ട് വറക്കുക. നന്നായി വറുത്ത ശേഷം ആറിയശേഷം പൊടിക്കുക
         വീണ്ടും പാൻ ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കുക. മുളക് ചേർക്കുക.തീയ് ഓഫാക്കിയ ശേഷം മുളകുപൊടി ചേർത്തു മിക്സ്‌ ചെയ്തു ചൂടാക്കുക. ചെറുതായി മുറിച്ച് വെച്ച നെല്ലിക്ക ചേർത്ത് വഴറ്റുക.കുറച്ചു നേരം വഴറ്റണം. ഒന്നു ഉടഞ്ഞു തുടങ്ങുന്നത് വരെ. ഉപ്പ് ആവശ്യത്തിന് ചേർത്ത് മിക്സ്‌ ചെയ്യുക. ശേഷം പൊടിച്ചുവെച്ച പൊടി ചേർത്തു മിക്സ്‌ ചെയ്യുക.നെല്ലിക്ക വേവിച്ച വെള്ളം കൂടെ ചേർത്ത് മിക്സ്‌ ചെയ്യുക.നന്നായി വഴറ്റിയ ശേഷം തീയ് ഓഫാക്കുക. വൃത്തിയുള്ള കുപ്പിയിൽ സൂക്ഷിച്ചു വെയ്ക്കുക.

 Note:- വേവിക്കാതെ  പച്ചനെല്ലിക്ക ആണെങ്കിൽ തീരെ ചെറുതായി മുറിച്ച് നല്ലെണ്ണയിൽ നല്ലോണം വഴറ്റിയും ഇതേപോലെ ഉണ്ടാക്കാം.


Post a Comment

0 Comments