Flash News

6/recent/ticker-posts

ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകും: തനിക്ക് വധഭീഷണികൾ വരുന്നതായി ജിഫ്രി തങ്ങൾ

Views തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗ് നിലപാടിനെ ജിഫ്രി തങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വധഭീഷണികൾ വരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്ന് പലരും വിളിച്ചുപറയുന്നു എന്നാണ് തങ്ങൾ വെളിപ്പെടുത്തിയത്

അങ്ങനെ വല്ലതും സംഭവിച്ചാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്ന് ആനക്കയം അഖില കേരള ഹിഫ്‌ള് കോളജ് ആർട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ തങ്ങൾ പറഞ്ഞു. ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോൾ വലിയ പ്രയാസങ്ങളുണ്ടാകും. ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകും, മറ്റ് ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം ചിലർ വിളിച്ചുപറയുന്നുണ്ട്. അതുകൊണ്ടൊന്നും പുറകോട്ട് പോകുന്ന ആളല്ല താൻ. ധൈര്യത്തോടെ തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കിൽ ചെലപ്പോൾ അങ്ങനെയാകും. അല്ലാഹു ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് ചെയ്യട്ടെ, എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകൾ


Post a Comment

0 Comments