Flash News

6/recent/ticker-posts

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്

Views
ന്യുഡൽഹി : ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐ. ടി വകുപ്പും ഗൂഗിളും രംഗത്ത്.ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകി.

സ്ക്രീനിന്റെ വലതു വശത്ത് വരുന്ന അപ്‌ഡേഷൻ നോട്ടിഫിക്കേഷനിൽ അമർത്തി ക്രോമിന്റെ വിശ്യസ്ത  വെർഷനിലേക്ക് മാറണം.ഗൂഗിൾ ക്രോമിൽ നിരവധി സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബ്രൗസർ പിഴവുകൾ തിരുത്തി പുതിയ അപ്ഡേഷൻ പുറത്തിറക്കിയത്.

ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന സിസ്റ്റത്തിലെ വ്യക്തിഗത വിവരങ്ങളടക്കം മറ്റൊരാൾക്ക് ചോർത്താമെന്നത് ഉൾപ്പെടെയുള്ള  സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്.ഈ സാഹചര്യത്തിലാണ് പുതിയ അപ്ഡേഷൻ പുറത്തിറക്കിയത്.


പുതിയ അപ്ഡേറ്റേഷൻ എത്രയും വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിളും ഉപയോഗത്താക്കൾക്ക് നിർദ്ദേശം നൽകി.പുതിയ അപ്ഡേഷനിൽ ഇതുവരെ കണ്ടെത്തിയ 22 - ഓളം സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.ഗൂഗിളിന് പുറത്തുനിന്നുള്ള ഐ.ടി വിധക്തരാണ് മിക്ക സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത്.


Post a Comment

0 Comments