Flash News

6/recent/ticker-posts

പഞ്ചായത്ത്‌ സെക്രട്ടറി ഒരു ഉത്തരവ് തന്നാൽ അതിനപ്പുറം എന്ത്..?

Views
പഞ്ചായത്ത്‌ സെക്രട്ടറി ഒരു ഉത്തരവ് തന്നാൽ അതിനപ്പുറം എന്ത്..?

 പഞ്ചായത്തിന്റെ മുദ്ര പതിപ്പിച്ചു സെക്രട്ടറിയുടെ ഒപ്പോടുകൂടിയ ഉത്തരവ് ലഭിച്ചാൽ പലർക്കും പരിഭ്രാന്തിയാണ്.

എങ്ങനെ ഇത്തരം ഒരു സന്ദർഭം കൈകാര്യം ചെയ്യാം?

കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 276 അപ്പീലും റിവിഷനും കൈകാര്യം ചെയ്യുന്നു.

 സെക്ഷൻ 276-ലെ ഉപവകുപ്പ് (4) പ്രകാരം സെക്ഷൻ 235 I, 235 J, 235 N, 235 W, 235 X എന്നിവ അടിസ്ഥാനമാക്കി  പഞ്ചായത്ത്‌ സെക്രട്ടറി നോട്ടീസ്, ഉത്തരവുകൾ, സ്റ്റേ എന്നിവ പുറപ്പെടുവിക്കുകയോ നടപടി എടുക്കുകയോ ചെയ്താൽ ബാധിക്കപ്പെട്ട പൊതുജനത്തിന് സെക്ഷൻ 271 S പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാ യിട്ടുള്ള  ട്രൈബ്യൂണലിൽ അപ്പീൽ അല്ലെങ്കിൽ റിവിഷൻ ഫയൽ ചെയ്യാവുന്നതാണ് . അതായത് പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി അവസാനവാക്കല്ല എന്നർത്ഥം.  അപ്പീൽ ഫയൽ ചെയ്യേണ്ടത് 30 ദിവസത്തിനുള്ളിൽ  തന്നെ ആയിരിക്കണം.

 പഞ്ചായത്തിലേക്കുള്ള നികുതി സംബന്ധമായ കാര്യങ്ങളിൽ , നികുതി അടച്ചതിനു ശേഷം മാത്രമേ ട്രിബൂണലിനെ സമീപിക്കുവാൻ സാധിക്കുകയുള്ളൂ.

 2019-ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ, റൂൾ 108 പ്രകാരവും കെട്ടിട നിർമ്മാണ സംബന്ധമായ കാര്യങ്ങളിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാസാക്കിയ ഉത്തരവിൽ  ഒരു വ്യക്തിക്ക്  ട്രിബൂണലിൽ അപ്പീൽ നൽകുവാൻ സാധിക്കുന്നതാണ്.

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments