Flash News

6/recent/ticker-posts

സഊദിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള പിസിആർ ടെസ്റ്റിൽ നിന്ന് ചില വിഭാഗക്കാരെ ഒഴിവാക്കി

Views
റിയാദ് : സൗദിയിലേക്ക് വരുന്നവർക്കുള്ള പി സി ആർ ടെസ്റ്റ്‌ നിയമം പരിഷ്കാരിച്ചതായി ആഭ്യന്തര മന്ത്രാലയം. ഏതാനും വിഭാഗങ്ങൾക്ക് പി സി ആർ പരിശോധന വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

സ്വദേശി സ്ത്രീകളുടെ വിദേശ ഭർത്താവ്, പൗരന്റെ വിദേശ ഭാര്യ, സൗദിപൗരന്മാരല്ലാത്തവരുടെ കുട്ടികൾ, മാതാപിതാക്കൾ, പൗരന്മാർക്കൊപ്പം വരുന്ന വീട്ടുജോലിക്കാർ എന്നിവരെയാണ് രാജ്യത്തേക്ക് വരുന്നതിനു മുൻപ് പി സി ആർ ടെസ്റ്റ്‌ നടത്തേണ്ടതിന്റെ ആവശ്യകതയിൽ നിന്നും ഒഴിവാക്കിയത്.
 ആഗോളതലത്തിൽ  എപ്പി ഡെമിയോളജിക്കൽ  സാഹചര്യത്തിലെ സംഭവവികാസങ്ങൾക്കനുസരിച്ച് എല്ലാ നടപടിക്രമങ്ങളും രാജ്യത്തിലെ ആരോഗ്യ അധികാരികളുടെ തുടർച്ചയായ  വിലയിരുത്തലിനു ശേഷമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.


Post a Comment

0 Comments