Flash News

6/recent/ticker-posts

റോഡരികിലുള്ള മരങ്ങളിൽ ആണി അടിച്ചു ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ?

Views


 റോഡരികിലുള്ള മരങ്ങളിൽ ആണി അടിച്ചു ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ?
 മരത്തിന്റെ വളർച്ച തടയുവാനുള്ള കൃത്രിമമായ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ?

 മുകളിൽ പ്രതിപാദിച്ചിട്ടുള്ള ചോദ്യങ്ങൾ നാടിനെ സ്നേഹിക്കുന്നവരുടേയും പ്രകൃതി സ്നേഹികളുടേയും ഹൃദയം പിളർക്കുന്നതാണ്.

 റോഡരികിൽ നിൽക്കുന്ന വൃക്ഷങ്ങൾ മനുഷ്യരുടെ കണ്ണിനു കുളിർമയും പ്രകൃതിക്ക് മുതൽ കൂട്ടുമാണ്. ഇത്തരത്തിലുള്ള വൃക്ഷങ്ങളിൽ ആണിയടിച്ചു  പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. വഴിയരികിലെ മരങ്ങൾ അനുമതിയില്ലാതെ വെട്ടി നശിപ്പിക്കുന്നതും കുറ്റകരമാണ്. പഞ്ചായത്ത്‌/ മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നടപടികൾ സ്വീകരിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് നിലവിലുമുണ്ട്.

പരാതി കിട്ടി രണ്ടാഴ്ച സമയത്തിനുള്ളിൽ വേണ്ട നടപടികൾ പഞ്ചായത്ത്‌ സ്വീകരിച്ചില്ലെങ്കിൽ  പരാതികൾ അസിസ്റ്റന്റ് ചീഫ് കൺസെർവേറ്റർ ഓഫ് സോഷ്യൽ ഫോറെസ്റ്ററിക്കും, ജില്ലാ ഫോറെസ്റ്റ് കൺസെർവറ്റർക്കും അയക്കാവുന്നതാണ്.....

 തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന്* *ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments