Flash News

6/recent/ticker-posts

തിരൂരിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം

Views
തിരൂർ : തിരൂരിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം.സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും പതാക - കൊടിമര - ദീപശിഖാ ജാഥകൾ പുറപ്പെട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ വൈകീട്ട് 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.

ചമ്രവട്ടം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം - വളാഞ്ചേരി വഴി പോകേണ്ടതാണെന്നും കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരി - കോട്ടക്കൽ വഴി പോകേണ്ടതാണ്.

തിരൂർ ടൗൺ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി പോകുന്നതിനായി ശ്രമിക്കേണ്ടതാണ്.


Post a Comment

0 Comments