Flash News

6/recent/ticker-posts

സ്വകാര്യ ഭൂമി പ്ലോട്ട് തിരിച്ചു വിവിധ വ്യക്തികൾക്ക് കൈമാറ്റം ചെയ്യുമ്പോൾ വഴിക്കായി മാറ്റിവച്ച സ്ഥലത്തിനുമേൽ പഴയ സ്ഥലമുടമയ്ക്ക് അവകാശം ഉണ്ടോ?

Views


സ്വകാര്യ ഭൂമി പ്ലോട്ട് തിരിച്ചു വിവിധ വ്യക്തികൾക്ക് കൈമാറ്റം ചെയ്യുമ്പോൾ വഴിക്കായി മാറ്റിവച്ച സ്ഥലത്തിനുമേൽ പഴയ സ്ഥലമുടമയ്ക്ക് അവകാശം ഉണ്ടോ?
_________________________

വ്യക്തികൾ സ്വകാര്യ ഭൂമി പ്ലോട്ടുകളായി തിരിച്ചുകൊടുക്കുമ്പോൾ വഴിക്കായി മാറ്റി വയ്ക്കപ്പെടുന്ന സ്ഥലം സ്വകാര്യ ആസ്തിയല്ല. ആയത് പൊതുവഴിയും, പഞ്ചായത്തിന്റെ ആസ്തിയുമാണ്.

1994 പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 169 (1) പ്രകാരം നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ജില്ലാ റോഡുകൾ ഒഴിച്ചുള്ള പഞ്ചായത്ത്‌ പ്രദേശത്തെ എല്ലാ പൊതുവഴിയും അതിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

ഒരു വീടിനെയോ വസ്തുവിനെയോ മറ്റുള്ളവരുടെ  ഭൂമിയുമായി പരസ്പരം ബന്ധിപ്പിക്കുന്ന ഏതൊരു വഴിയും അത് എത്ര ചെറുതായിരുന്നാ
ലും പരസ്പരം ബന്ധിപ്പിക്കുന്ന പ്രവേശന മാർഗ്ഗമാകുമ്പോൾ അത് പൊതുവഴിയുടെ നിർവചനത്തിൽ വരുന്നതാണ്.
(കേരള ഹൈക്കോടതി)
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി
പങ്ക് വെക്കുക.



Post a Comment

0 Comments