Flash News

6/recent/ticker-posts

കുഴൽ കിണർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടോ?

Views


കുഴൽ കിണർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ  അനുമതി ആവശ്യമുണ്ടോ?
_________________________

കുഴൽ കിണർ നിർമ്മാണത്തിന് മാത്രമല്ല, സാധാരണ കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.
കിണർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അപ്പന്റിക്സ് A ഫോറത്തിൽ, സൈറ്റ് പ്ലാനും, ഉടമസ്ഥ അവകാശ രേഖകളും സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം. കിണറിന് റോഡ് അല്ലാത്ത വശങ്ങളുടെ അതിരിൽ നിന്നും 1.20 മീറ്റർ അകലം ഉണ്ടായിരിക്കണം. കുഴൽക്കിണർ നിർമ്മിക്കുന്നതിന് ഭൂഗർഭ ജല വകുപ്പ് അനുമതിയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. നിലവിൽ അയൽവാസിയുടെ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 7.5 മീറ്റർ ദൂരത്തു മാത്രമേ സെപ്റ്റിക് ടാങ്ക്, waste pit, sock pit എന്നിവ നിർമ്മിക്കുവാൻ അനുമതി ലഭിക്കുകയുള്ളൂ.(Kerala Panchayat Building Rules Section 75).

കുഴൽ കിണർ നിർമ്മിക്കുവാനുള്ള അനുമതി ഭൂഗർഭജല വകുപ്പിൽ നിന്നും  ലഭിക്കുന്ന ദിവസം തന്നെ പഞ്ചായത്ത് സെക്രട്ടറിയും  അനുമതി കൊടുക്കേണ്ടതാണ്...സെക്ഷൻ 75(5).

കിണർ നിർമ്മിക്കുവാൻ ലഭിക്കുന്ന അനുമതിയുടെ കാലാവധി മൂന്നു വർഷം മാത്രമാണ്.

കിണർ നിർമ്മാണം മുഴുവനാക്കിയതിനു ശേഷം വിവരം സെക്രട്ടറിയെ രേഖാമൂലം എഴുതി അറിയിക്കണം.

........................................

അയൽവാസി തന്റെ കിണറിൽ നിന്നും 7.5 മീറ്ററിനുള്ളിൽ ചാണക കുഴി പണിതുയർത്തിയാൽ പരിഹാരമുണ്ടോ?

അയൽവാസിയുടെ നിർമ്മാണം നിയമവിരുദ്ധമാണ്. പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി കൊടുക്കാവുന്നതാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments