Flash News

6/recent/ticker-posts

ഫ്രൂട്സ് സാലഡ് മാറി നിൽക്കുംഈ ഡെസേർട്ടിന് മുന്നിൽ.

Views
ഫ്രൂട്സ് സാലഡ് മാറി നിൽക്കും
ഈ ഡെസേർട്ടിന് മുന്നിൽ.


ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഡെസേർട്ട് തയ്യാറാക്കിയാലോ. ചൂട് കാലങ്ങളിലൊക്കെ കഴിക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റി ആയിട്ടുള്ളതുമായിട്ടുള്ള ഒരു ഹെൽത്തി ഡെസേർട്ടാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് കാൽക്കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ റവയും, അര കപ്പ് പഞ്ചസാരയും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക.

നല്ലപോലെ മിക്‌സായി വന്ന പാലിനെ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക. ശേഷം മീഡിയം ഫ്ലൈമിൽ വെച്ച് പാലിനെ 10 മിനിറ്റോളം വേവിക്കുക. നല്ലപോലെ വെന്തു കുറുകി വന്ന പാലിനെ അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു പാത്രത്തിലേക്ക് നാല് കപ്പ് വെള്ളം ചേർത്ത് അടുപ്പിൽ വയ്ക്കുക. വെള്ളം തിളച്ചുവരുമ്പോൾ കാൽക്കപ്പ് ചവ്വരി ചേർത്തിളക്കുക. എന്നിട്ട് ചൗവ്വരി പാകത്തിന് വേവിച്ചെടുക്കുക. വെന്തു വന്ന ചവ്വരിയെ ഒരു അരിപ്പയിലൂടെ അരിച്ചു വെള്ളം കളയുക. എന്നിട്ട് അതിലേക്ക് കുറച്ച് പച്ചവെള്ളവും വീഴ്ത്തി കഴുകിക്കളയുക.

ശേഷം ഒരു പാത്രത്തിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കസ്കസ് ചേർത്ത് കൊടുക്കുക. എന്നിട്ട് വെള്ളത്തിലിട്ടു കുതിർത്തി എടുക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള പാലിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചവ്വരി ചേർത്ത് ഇളക്കുക. എന്നിട്ട് കുതിർന്നു കിട്ടിയ കസ്കസും, ഒന്നേകാൽ ടീസ്പൂൺ വാനില എസൻസും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഏതൊക്കെ ഫ്രൂട്സുകളാണ് കയ്യിലുള്ളത് ആ ഫ്രൂട്ടുകളെല്ലാം ചെറിയ പീസുകളായി മുറിച്ച ശേഷം പാലിലേക്ക് ചേർക്കുക.

ശേഷം കുറച്ച് ഡ്രൈഫ്രൂട്ട്സുകളും ചെറിയ പീസുകളായി മുറിച്ച ശേഷം പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് എല്ലാം കൂടി ചേർത്ത് നല്ലപോലെ മിക്‌സാക്കിയ ശേഷം അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. എന്നിട്ട് നല്ല തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഫ്രൂട്ട്സ് ഡെസേർട്ട് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ ഡെസേർട്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.


Post a Comment

0 Comments