Flash News

6/recent/ticker-posts

എന്നും ഒരേ റെസിപ്പി ഉണ്ടാക്കാതെ വെറൈറ്റി പരീക്ഷിക്കാറുണ്ട് നാം. വെറൈറ്റി ഭക്ഷണങ്ങള്‍ ക്ലിക്ക് ആയാല്‍ മനസും നിറയും വയറും നിറയും, അല്ലേ?

Views

എന്നും ഒരേ റെസിപ്പി ഉണ്ടാക്കാതെ വെറൈറ്റി പരീക്ഷിക്കാറുണ്ട് നാം. വെറൈറ്റി ഭക്ഷണങ്ങള്‍ ക്ലിക്ക് ആയാല്‍ മനസും നിറയും വയറും നിറയും, അല്ലേ?



എങ്കില്‍ ഇത്തവണ പനീര്‍ കൊണ്ട് പാന്‍ കേക്ക് ഉണ്ടാക്കിയാലോ…? വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഈ പാന്‍ കേക്ക് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ്.


വേണ്ട ചേരുവകള്‍

1. പനീര്‍ 200 gm (ഗ്രേറ്റ് ചെയ്തത്‌ )
ഗോതമ്ബ് മാവ് ഒരു കപ്പ്
വെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
2. പാല്‍ ഒരു കപ്പ്
മുട്ട 1 എണ്ണം
പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍
വാനില എസ്സെന്‍സ് കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് അടിച്ചു നല്ല മയമുള്ള മാവ് തയ്യാറാക്കണം.ഒരു നോണ്‍ - സ്റ്റിക്ക് പാന്‍ ചൂടാക്കി മാവ് ഒഴിച്ചു പരത്തി പാന്‍ കേക്കുകള്‍ ചുട്ടെടുക്കുക. പാന്‍ കേക്കിനു മീതെ തേന്‍ തൂകി ഉപയോഗിക്കാം. ഒന്ന് രുചിച്ചു നോക്കൂ…




Post a Comment

0 Comments