Flash News

6/recent/ticker-posts

യുഎഇയിൽ സിനിമ സെൻസർഷിപ്പ് നിർത്തലാക്കി; പ്രായപൂർത്തിയായവർക്ക് കട്ടുകളില്ലാതെ കാണാം

Views
ദുബായ്: യുഎഇയിലെ സിനിമാ പ്രദർശനങ്ങളിൽ പ്രായപൂർത്തിയായവർക്ക് ഉൾപ്പെടെ നിലവിലുണ്ടായിരുന്ന സെൻസർഷിപ്പ് നിബന്ധനകൾ എടുത്തുകളഞ്ഞ് രാജ്യം. അതേസമയം, സെൻസർഷിപ്പിലെ പ്രായനിബന്ധനകൾ പുതുക്കിയിട്ടുണ്ട്. ഇത് പ്രകാരം, 21+ എന്ന കാറ്റഗറി പുതുതായി യുഎഇ അവതരിപ്പിക്കും. 


ഈ പ്രായപൂർത്തിക്ക് മുകളിലുള്ള ആർക്കും സെൻസർഷിപ്പ് ഇല്ലാതെ സിനിമ കാണാം. നേരത്തെ രാജ്യത്ത് നടപ്പാക്കി വന്നിരുന്ന ഒരു എഡിറ്റുകളും കട്ടുകളും ഇവർക്ക് ബാധകമാവില്ല. സിനിമകളുടെ യഥാർത്ഥ അന്താരാഷ്ട്ര വേർഷനുകൾ യുഎഇ തിയേറ്ററുകളിൽ ലഭ്യമാവും. യുഎഇ മീഡിയ കണ്ടന്റ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സിനിമകൾക്ക് ക്ളാസിഫിക്കേഷൻ നൽകുക.


രാജ്യത്തെ സാംസ്കാരിക, സമ്പദ് വ്യവസ്‌ഥകളെ ഉദാരവത്കരിക്കുന്നതിന്റെ ഭാഗമായി യുഎഇ നടത്തുന്ന വിവിധ പരിഷ്‌കാരങ്ങളിലാണ് സെൻസർഷിപ്പ് അവസാനിപ്പിക്കാൻ ഉള്ള തീരുമാനവും കടന്ന് വരുന്നത്. സമീപകാലത്ത് ലൈംഗിക ദൃശ്യങ്ങളുടെ അതിപ്രസരം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പല സിനിമകളും രാജ്യത്ത് റിലീസ് വൈകിയതിന്റെ പശ്ചാത്തലവും തീരുമാനത്തിന് പിന്നിലുണ്ട്.


Post a Comment

1 Comments

  1. അപ്പോളിനി സംവിധായകൻ ഉദ്ദേശിച്ചതരത്തിലുള്ള അദ്ദേഹത്തിന്റെ ഒരു സിനിമ മുഴുവനായും കണ്ടാസ്വദിക്കണമെങ്കിൽ വിസിറ്റ് വിസ എടുത്തു UAE യിൽ പോകേണ്ടിവരും നമുക്ക് . അപ്പോഴും ആവിഷ്കാരസ്വാതന്ത്ര്യം പരമപ്രധാനാവകാശമായി നിലവിലുള്ള ഒരു സ്വതന്ത്രരാജ്യത്തെ പൗരന്മാർ എന്ന് നമ്മൾ നിർബന്ധമായും അഭിമാനിച്ചു കൊണ്ടേയിരിക്കും . എന്തൊരു വിചിത്രമായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും .

    ReplyDelete