Flash News

6/recent/ticker-posts

കാൽപന്ത് പ്രേമികൾക്കിടയിൽ 'ഓഫ് റോഡ്' തലക്ക് പിടിച്ചവരും മലപ്പുറത്തുണ്ട്.

Views
മലപ്പുറം : മലപ്പുറം ജില്ലയിലെ യുവാക്കൾ മുഴുവൻ കാൽപന്ത് പ്രേമികളാണെന്ന് മാത്രം ഇനി പറയരുത്. ഓഫ് റോഡിൽ കലാവിസ്മയം തീർത്ത അനേകം ഡ്രൈവർമാരുള്ള മലപ്പുറമാണിത്. 

ഫുട്ബോൾ , കാളപൂട്ട്, വടം വലി തുടങ്ങിയ കായികപ്രേമികളിൽ ഓഫ് റോഡിന്റെ കലാപ്രകടനങ്ങൾ പലരും അറിയാതെ പോകുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന ഓഫ് റോഡ് റൈസിംങ് മത്സരത്തിലും ലോക രാജ്യങ്ങൾ പങ്കെടുത്ത കുന്നും മലകളും ചളിയും വെള്ളക്കെട്ടുകളും നിറഞ്ഞ വഴിയല്ലാത്ത വഴികളിലെ മത്സരത്തിലും മലപ്പുറത്തെ യുവാക്കൾ ചരിത്രം സൃഷ്ടിച്ചു എന്നതാണ് സത്യം. അതും, ഒരു സ്‌റ്റെതസ്കോപ്പണിഞ്ഞ യുവാവെന്ന് കേൾക്കുമ്പോൾ ഞെട്ടലാണ്. പെരിന്തൽമണ്ണ സ്വദേശിയായ ഡോ: ഫഹദ് മത്സരത്തിനായി വളയം പിടിച്ചെങ്കിൽ ഏതെങ്കിലും ഒരു സ്ഥാന കിരീടം ചൂടാതെ ഡോ: ഫഹദ് ബ്രേക്കിട്ടിട്ടില്ല. ഈ ഡോക്ടറെ പോലെ സാബിർ സഅദ് എന്ന യുവാവും ഈ കലാപ്രകടനങ്ങളിൽ മാറ്റുരച്ചവരാണ്.
      
വീഡിയോ കാണുക👇


കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന മത്സരത്തിൽ എക്സ്പേർട്ട് ലെവലിൽ സാബിർ സഅദ് ഒന്നാം സ്ഥാനം നേടിയെടുത്തപ്പോൾ ഡീസൽ ലെവലിൽ ഡോ: ഫഹദ് ഒന്നാം സ്ഥാനം ആർക്കും വിട്ട് കൊടുത്തില്ല. 

എവിടെയും ഒന്നിനൊന്ന് മെച്ചം കാഴ്ചവെക്കുന്ന ഇത്തരം പ്രതിഭകളെ ലോകത്തിന്റെ നെറുകയിലേറ്റാൻ മറ്റു കായിക രൂപങ്ങളെ വളർത്തിയെടുക്കും പോലെ സർക്കാറിന്റെയും പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്.


Post a Comment

0 Comments