Flash News

6/recent/ticker-posts

റൺവേ നീളം കുറക്കാനുള്ള തീരുമാനം കോഴിക്കോട് വിമാനത്താവളത്തെ എന്നെന്നേക്കുമായി തകർക്കാനുള്ള അവസാനത്തെ അജണ്ട: എം കെ രാഘവൻ എം.പി

Views
കോഴിക്കോട്: വലിയ വിമാനങ്ങളുടെ സർവീസിനായി സുരക്ഷ വർദ്ധിപ്പിക്കാനെന്ന പേരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം വർദ്ധിപ്പിക്കാൻ റൺവേയുടെ നീളം കുറക്കാൻ നടത്തുന്ന ശ്രമങ്ങൾ കോഴിക്കോട് വിമാനത്താവളത്തെ എന്നെന്നേക്കുമായി തകർക്കാനുള്ള അവസാനത്തെ അജണ്ടയാണെന്ന് എം.കെ രാഘവൻ എം.പി.
വിമാനാപകട ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനായി നടത്തിയ പഠനങ്ങളിലൊന്നും വിമാനത്താവളത്തിന് സുരക്ഷാ വീഴ്ചയില്ല എന്നത് വ്യക്തമായതാണ്. അനാവശ്യമായ സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കി സർവീസ് തടയുന്നത് അംഗീകരിക്കാനാകില്ല.
ഓപ്പറേറ്റ് ചെയ്യുന്ന എയർലൈൻ അധികൃതർക്ക് ഇല്ലാത്ത ആശങ്കകൾ ആനാവശ്യമായി സൃഷ്‌ടിക്കുന്നത്‌ എയർപോർട്ടിലെ തകർക്കാൻ മാത്രമാണ്. റൺവേ നീളം വെട്ടി കുറച്ചു റെസ നീളം വർദ്ധിപ്പിക്കുന്നത് യുക്തിരഹിത തീരുമാനമാണ്. വൈഡ് ബോഡി സർവീസ് നടത്താനാണ് റെസ നീളം വര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ ഈ ആവശ്യത്തിനായി റണ്‍വേ നീളം കുറച്ചാൽ പിന്നെ വൈഡ് ബോഡി ഓപ്പറേറ്റ് ചെയ്യാൻ കഴിയില്ല.
നിലവിലെ അവസ്ഥയില്‍ ഓപ്പറേഷന്‍ ആരംഭിക്കാൻ പ്രയാസങ്ങൾ ഇല്ല. റെസ നീളം വര്‍ദ്ധിപ്പിക്കാന്‍ ബദൽ മാർഗമായ റൺവേക്ക് പുറത്തേക്ക് കോൺഗ്രീറ്റ് സ്ട്രക്ച്ചർ സ്ഥാപിച്ചു ചതുപ്പു നിലം ഒരുക്കിയാൽ മതി. ഇതിനു ആവശ്യമായ നടപടി സ്വീകരിച്ചു നിര്‍മാണം നടത്തുകയാണ് വേണ്ടതെന്നു അതോറിറ്റി ചെയര്മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റെസ നീളം വർദ്ധിപ്പിക്കാൻ റൺവേ നീളം കുറക്കുമ്പോൾ ILS മാറ്റി സ്ഥാപിക്കണം, റൺവേ ലൈറ്റിങ്, റൺവേ മാർക്കിംഗ് എന്നിവ പൂർണമായും മാറ്റണം. റൺവേ ടേൺ പാഡ് മാറ്റണം. ഭീമമായ സാമ്പത്തികവും, വിലയേറിയ സമയവും നഷ്ട്മാക്കുന്ന ഈ തീരുമാനം വിമാനത്താവളത്തെ എന്നെന്നേക്കുമായി നശിപ്പിക്കാനും സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനും മാത്രമാണ്. വിഷയത്തിൽ നിന്ന് പിന്മാറുന്നത് വരെ ശക്തമായ പ്രക്ഷോഭം നയിക്കും


Post a Comment

0 Comments