Flash News

6/recent/ticker-posts

ബട്ടർ ചിക്കൻ ബിരിയാണി

Views

ബട്ടർ ചിക്കൻ ബിരിയാണി



ആവശ്യമായ ചേരുവകൾ
ചിക്കൻ - മുക്കാൽ കിലോ
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
മുളക്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
തൈര്/നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ചേരുവകൾ എല്ലാം ചിക്കനിൽ പുരട്ടി 1 മണിക്കൂർ വച്ച ശേഷം ഒരു പാനിൽ അല്പം എണ്ണ/ വെണ്ണ പുരട്ടി ഇരുവശവും ഗ്രിൽ ചെയ്ത് എടുക്കുക.

ചോറിന് ആവശ്യമായവ
ബസ്മതി അരി - 3 കപ്പ്
കസൂരി മേത്തി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ അരി ഉടഞ്ഞു പോകാതെ ആവശ്യത്തിന് ഉപ്പും കസൂരി മേത്തിയും ചേർത്ത് വേവിച്ചു വെക്കുക.

മസാലക്ക് ആവശ്യമായവ

സവാള - 5
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 3
മുളക്പൊടി - 1 ടേബിൾസ്പൂൺ
ജാതിപത്രി - 1
കറുകപട്ട - 2 ചെറിയ കഷണം
ഏലക്ക - 5
ഗ്രാമ്പു - 6
തക്കാളി അരച്ചത് - 2 കപ്പ്
ഗരം മസാല - 1 ടീസ്പൂൺ
കസൂരി മേത്തി - 1/2 ടീസ്പൂൺ
ഫ്രഷ് ക്രീം - 1/2 കപ്പ്
തേൻ/ പഞ്ചസാര - 1 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
പുതിനയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
വെണ്ണ - 2 ടേബിൾസ്പൂൺ.

തയ്യാറാക്കുന്ന വിധം
വെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ പച്ചമുളക്, ജാതിപത്രി, ഏലക്ക, ഗ്രാമ്പു, പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ കോടോയ്‌ ചേർത്ത് വഴറ്റുക.
ചുവന്നു വരുമ്പോൾ അതിലേക്ക് മുളക്പൊടി, കൂടി ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് തക്കാളി അരച്ചത് ചേർത്ത് യോജിപ്പിക്കുക.
വെള്ളം വറ്റി വരുമ്പോൾ ഗരം മസാല, കസൂരി മേത്തി, കൂടി ചേർത്ത് യോജിപ്പിച്ചു ഗ്രിൽ ചെയ്ത് വച്ച ചിക്കൻ കൂടി ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
അതിലേക്ക് തേൻ/ പഞ്ചസാര, ഫ്രഷ് ക്രീം എന്നിവ കൂടി ചേർത്ത് യോജിപ്പിച്ചു 5 മിനുറ്റ് ചെറുതീയിൽ അടച്ചു വെക്കുക.
മുകളിൽ മല്ലിയില, പുതിനയില വിതറുക.

ബിരിയാണി ലെയർ ചെയ്യാൻ ആവശ്യമായവ
സവാള നീളത്തിൽ അരിഞ്ഞു വറുത്തത് - 3/4 കപ്പ്
കശുവണ്ടി വറുത്തത് - 10-12 എണ്ണം
മല്ലിയില, പുതിനയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
വെണ്ണ - 1 ടേബിൾസ്പൂൺ
ഇഞ്ചി ചെറുതായി അറിഞ്ഞത് - 2 ടീസ്പൂൺ
കേവ്ര എസ്സൻസ്(pine essence)/ റോസ് എസ്സൻസ് - 3,4 തുള്ളി

ചുവടു കട്ടിയുള്ള പാത്രത്തിൽ അല്പം വെണ്ണ തടവി, വേവിച്ചു വച്ച ചോറിന്റെ പകുതി നിരത്തുക.
അതിനു മേലെ അല്പം അരിഞ്ഞ മല്ലിയില, ഇഞ്ചി അരിഞ്ഞത്, പുതിനയില, വറുത്ത സവാള എന്നിവ വിതറി, ചിക്കൻ മസാലയുടെ പകുതി നിരത്തുക.
അതിനു മേലെ ബാക്കിയുള്ള ചോറും നിരത്തുക.
ഏറ്റവും മേലെയായി ബാക്കിയുള്ള വറുത്ത സവാള, മല്ലിയില, പുതിനയില, കശുവണ്ടി എന്നിവ വിതറുക.
കേവ്ര എസ്സൻസ്/ റോസ് എസ്സൻസ് 1/4 കപ്പ് വെള്ളത്തിൽ കലക്കി മുകളിൽ തൂകുക
ശേഷം മേലെ വെണ്ണ തൂകി നന്നായി അടച്ചു വച്ചു 10 മിനുറ്റ് ചെറുതീയിൽ വെക്കുക.
തീ അണച്ചു 20 മിനുറ്റ് കഴിഞ്ഞു ചൂടോടെ വിളമ്പുക.



Post a Comment

0 Comments