Flash News

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് യു.എ.യിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് മുന്‍പ് നിങ്ങളറിയേണ്ട കാര്യങ്ങള്‍

Views യു.എഇ: കോവിഡ് ന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നവര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. യു.എ.ഇ. – ഇന്ത്യ – യു.എ.ഇ യാത്രകള്‍ ചെയ്യുന്നവര്‍ പാലിക്കേണ്ട പുതിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പോകുന്നവര്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍: 
  1. എന്‍ട്രി പെര്‍മിറ്റ്/ജി.ഡിആര്‍.എഫ്.എ അല്ലെങ്കില്‍ ഐ.സി.എ അംഗീകാരം:

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരാന്‍ വിനോദസഞ്ചാരികള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡിആര്‍.എഫ്.എ) അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.എ) എന്നിവയില്‍ നിന്നുള്ള അനുമതി ആവശ്യമില്ല.

അതേ സമയം യുഎഇ നിവാസിയാണെങ്കില്‍ ജി.ഡിആര്‍.എഫ്.എ അല്ലെങ്കില്‍ ഐ.സി.എ അംഗീകാരത്തിനായി നിങ്ങള്‍ അപേക്ഷിക്കേണ്ടതുണ്ട്.

അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റില്‍ ക്യ ആര്‍ കോഡ് നിര്‍ബന്ധമാണ്. 

  • യാത്രപുറപ്പെടുന്ന എയര്‍പ്പോര്‍ട്ടില്‍ നിന്നും ആറ് മണിക്കൂറിനുള്ളില്‍ നടത്തിയ ക്യൂ ആര്‍ കോഡ് സഹിതമുള്ള റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേതങ്ങളുയര്‍ത്തുന്ന ആശങ്കയുടെ സാഹചര്യത്തില്‍ ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുടെ നിരോധനം 2022 ജനുവരി അവസാനം വരെ ഇന്ത്യ നീട്ടിയിരുന്നു. എന്നാല്‍ യുഎഇ യില്‍ നിന്നുള്ള യാത്രകാരെ ഇത് ഒരു തരത്തിലും ബാധിക്കുന്നതല്ല. യുഎഇയും ഇന്ത്യയും വിമാന യാത്രാ കരാറില്‍ ഒപ്പുവച്ചതിനാല്‍ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴും ഇന്ത്യയിലേക്ക് പോകാം.

ഏറ്റവും പുതിയ കോവിഡ് വക ഭേദവുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് നവംബര്‍ 30-ന് രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌ക്കരിച്ചിരുന്നു. ഇത് ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വ്വനു. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഹൈ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റയിനും കൊവിഡ് പോസിറ്റീവായാല്‍ ജനിതക പരിശോധന അടക്കമുള്ളവയും ഉള്‍പ്പെടുന്നു.

യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍
ദക്ഷിണാഫ്രിക്ക
ബ്രസീല്‍
ബോട്സ്വാന
ചൈന
മൗറീഷ്യസ്
ന്യുസീലന്‍ഡ്
സിംബാവേ
സിംഗപ്പൂര്‍
ഹോങ്ങ് കോങ്ങ്
ഇസ്രായേല്‍

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കേണ്ടതാണ്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

  1. ഫ്‌ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കുറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. എയര്‍ സുവിധ ഫോം പൂരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധന ഫലം സമര്‍പ്പിക്കണം.
  2. യാത്ര ചെയ്യുന്ന ദിവസത്തിന് മുന്നേയുള്ള 14 ദിവസത്തെ യാത്രാ വിശദാംശങ്ങള്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയംസാക്ഷ്യപ്പെടുത്തണം.
  3. ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരില്‍ കുറച്ചു പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കും. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുകയും തുടര്‍ ചികിത്സയ്ക്ക് വിധേയരാക്കുകയും ചെയ്യും.
    ഫലം നെഗറ്റീവാണെങ്കില്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം.
  4. ഹൈ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ താഴെ പറയുന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്.

എത്തിച്ചേരുന്ന സമയത്ത് (സ്വയം പണമടച്ച്) പോസ്റ്റ്-അറൈവല്‍ കോവിഡ് ടെസ്റ്റ് നടത്തണം. അത്തരം യാത്രക്കാര്‍ പുറപ്പെടുന്നതിനോ കണക്റ്റിംഗ് ഫ്‌ലൈറ്റ് എടുക്കുന്നതിനോ മുമ്പായി എത്തിച്ചേര്‍ന്ന എയര്‍പോര്‍ട്ടില്‍ നടന്ന കോവിഡ് പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്.

• പരിശോധനാഫലം നെഗറ്റീവായാല്‍, അവര്‍ ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. ഇന്ത്യയില്‍ എത്തിയതിന് ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും ചെയ്യണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദവിസം കൂടിയും ക്വാറന്റീനില്‍ തുടരണം.

• റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ അവരുടെ സാമ്പിളുകള്‍ ജനിതകശ്രേണി പരിശോധനയ്ക്കായി ഇന്ത്യന്‍ സാര്‍സ്-കോവ് – 2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ലാബിലേക്ക് അയക്കും.

അവര്‍ക്ക് പ്രത്യേക ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും. മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിഷ്‌കര്‍ശിച്ചത് പ്രകാരം ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിനായി കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ഉള്‍പ്പെടെയുള്ളവ ചെയ്യും.

കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ഹോം ക്വാറന്റീനിലോ നിരീക്ഷണത്തില്‍ കഴിയണം.

  • പിസിആര്‍ പരിശോധനയില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്:

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ എയര്‍പ്പോട്ടുകളിലെ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എത്തിച്ചേരുമ്പോഴോ ഹോം ക്വാറന്റൈന്‍ സമയത്തോ കുട്ടികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്. 



Post a Comment

0 Comments