Flash News

6/recent/ticker-posts

ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നു;കോഴിക്കോട്ടെ സിഐടിയു നേതൃത്വത്തിനെതിരെ പരാതി

Views
ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നു; കോഴിക്കോട്ടെ സിഐടിയു നേതൃത്വത്തിനെതിരെ പരാതി


കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോകൾ സിഐടിയുവിന്‍റെ  നേതൃത്വത്തില്‍ തടയുന്നതായി പരാതി. സർവീസ് നടത്തവേ യാത്രക്കാരെ ബലമായി വഴിയിലിറക്കിവിട്ടവർക്കെതിരെ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അതേസമയം നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.

ഒരിടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോ സർവീസ് നടത്തുന്നവരെ തടയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം നാല് പരാതികളാണ് ഇ ഓട്ടോ ഡ്രൈവർമാർ പൊലീസിന് നല്‍കിയത്. ഇതില്‍ രണ്ട് പരാതികളില്‍ കേസെടുത്തു.


Post a Comment

0 Comments