Flash News

6/recent/ticker-posts

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഹജ്ജ് ഈ വർഷവും അനിശ്ചിതത്വത്തിൽ

Views
റിയാദ് : കോവിഡ് വ്യാപന ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഈ വർഷത്തെ ഹജ്ജിന് അനുമതി നൽകുന്നത് അനിശ്ചിതത്തിലാണെന്നും ചർച്ചകൾ നടന്നുവരികയാണെന്ന് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ  ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് പറഞ്ഞു.വിദേശത്ത് നിന്നുള്ളവർക്ക് ഹജ്ജിന് അനുമതി ലഭിക്കുമെങ്കിൽ ഇന്ത്യക്കാർക്കും ലഭിക്കും.എന്നാൽ അത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നും അംബാസഡർ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷവും ഇന്ത്യയിൽ നിന്നുള്ളവർക്ക് ഹജ്ജിന് അനുമതി ലഭിച്ചിരുന്നില്ല.ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദിയിലും വിദേശരാജ്യങ്ങളിലും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ ഈ വർഷവും വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനെ കുറിച് സൗദി അധികൃതരും കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ രണ്ടു വർഷങ്ങളിലും സൗദിയിൽ നിന്നുള്ളവർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്.


Post a Comment

0 Comments