Flash News

6/recent/ticker-posts

ബീറ്റ്റൂട്ട് പായസം.

Views
ബീറ്റ്റൂട്ട് പായസം

മധുരപ്രിയയരെ കൊതിപ്പിക്കും ഈ പായസം, നിറത്തിലും രുചിയിലും കെങ്കേമൻ

ഹെൽത്തി ഡയറ്റ് വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മധുരത്തിൽ കോപ്രമൈസ് ചെയ്യാനും പറ്റില്ല. എങ്കിൽ തീർച്ചയാ‌യും പരീക്ഷിക്കാൻ കഴിയുന്നൊരു വിഭവമാണ് ബീറ്റ്‌റൂട്ട് പായസം. ബീറ്റ്‌റൂട്ടിന്റെ പോഷകഗുണങ്ങളും കൊതിപ്പിക്കുന്ന നിറവും ഈ വിഭവത്തോടുള്ള പ്രിയം കൂട്ടുമെന്നതിൽ സംശയം വേണ്ട. സ്ഥിരം ചായകുടിച്ചു മടുക്കുന്ന വൈകുന്നേരങ്ങളിൽ ഒരു മാറ്റം വേണമെന്നു മനസ്സിനു തോന്നിയാൽ ധൈര്യമായി ബീറ്റ്‌റൂട്ടിനെ കൂട്ടു പിടിച്ചോളൂ.

ചേരുവകൾ

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കിയത് –
 250 ഗ്രാം

ശർക്കര പാകത്തിനു വെള്ളത്തിൽ ഉരുക്കിയെടുത്തത് – 500 ഗ്രാം

തേങ്ങാപാൽ – 2 തേങ്ങയുെട ഒന്നാംപാലും രണ്ടാം പാലും. 

നെയ്യ് – 50 ഗ്രാം

അണ്ടിപ്പരിപ്പ്– ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം

ബീറ്റ്റൂട്ട് നന്നായി വേവിച്ച ശേഷം വെള്ളം ഊറ്റിക്കളയുക. വെള്ളം പൂർണമായും വാര്‍ന്ന ശേഷം ഉരുക്കിയ ശർക്കരയിേലക്കു ചേർക്കണം. നന്നായി കുറുകി വരുമ്പോൾ നെയ്യ് ഒഴിച്ചിളക്കുക. വറ്റിത്തുടങ്ങുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചിളക്കണം. ഇതു നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക. ശേഷം, നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും ചേർത്തു വിളമ്പാം.


Post a Comment

0 Comments