Flash News

6/recent/ticker-posts

സഊദിയില്‍ വെള്ളടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശി മരിച്ചു

Views
നജ്റാൻ : വെള്ളടാങ്ക്  ദേഹത്ത് വീണ് മലപ്പുറം സ്വദേശി സൗദിയിലെ നജ്റാനിൽ മരണപ്പെട്ടു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി ഷഹീദ് (23)ആണ് നജ്റാനിലുണ്ടായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനിലോറിയിലെ ഡ്രൈവരായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയുന്നതിനിടെ വെള്ള ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു.
രണ്ട് വർഷമായി നജ്റാനിൽ ജോലി ചെയ്തു വരുന്നു.കുറ്റിക്കാടൻ സലാമിന്റെയും സാജിതയുടെയും മകനാണ്.നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.


Post a Comment

0 Comments