Flash News

6/recent/ticker-posts

കാട കിഴി

Views


കാട വിഭവങ്ങള്‍ വളരെയേറെ ആസ്വദിച്ച്‌ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍.

ഇത്തവണ ഒരു വെറൈറ്റി കാട റെസിപ്പിയാണ് ഇവിടെ പറയുന്നത്. ഒരു ടേസ്റ്റി കാടക്കിഴി റെസിപ്പി ഇതാ…

ആവശ്യമായ സാധനങ്ങള്‍

കാട - 250 ഗ്രാം

ചുവന്നുള്ളി - 100 ഗ്രാം

കാന്താരി മുളക് - 10

ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് - രണ്ടു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - പാകത്തിന്

പച്ചക്കുരുമുളക് - ഏഴു തിരി

കട്ടിത്തേങ്ങാപ്പാല്‍ - മൂന്നു വലിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് - ഒരു കപ്പ്

തയാറാക്കുന്ന വിധം

കാട വൃത്തിയാക്കി, ചെറിയ കഷണങ്ങളാക്കണം. ചുവന്നുള്ളി ചതച്ചതു പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന കാട ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാലും പച്ചക്കുരുമുളകു ചതച്ചതും ചേര്‍ത്തിളക്കി വഴറ്റി വറ്റിച്ചെടുക്കണം.

മല്ലിയില ചേര്‍ത്തു വഴറ്റി വാങ്ങുക. വാഴയില ചെറിയ കഷണങ്ങളായി മുറിച്ചു വാട്ടി, ഓരോ വാഴയിലക്കീറിലും അല്‍പം വീതം കാട മിശ്രിതം വച്ചു കിഴികെട്ടുക. ഈ കിഴികള്‍ മറ്റൊരു പാത്രത്തിലാക്കി അടുപ്പത്തു വച്ചു ചൂടാക്കിയശേഷം ചൂടോടെ തന്നെ വിളമ്ബുക.





Post a Comment

0 Comments