Flash News

6/recent/ticker-posts

ലഹരിമരുന്ന് വേട്ട; ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന മൂന്ന് കിലോ എംഡിഎംഎ പിടികൂടി

Views
കൊച്ചി|ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കിലോ തൂക്കമുള്ള എം ഡി എം എ പിടികൂടി. ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്ന് പാനി പൂരി പാക്കറ്റുകളിലൊളിപ്പിച്ച്, മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. പുതുവത്സാരാഘോഷത്തിനുവേണ്ടിയാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.

തൃശ്ശൂർ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വലിയതോതിൽ ലഹരി മരുന്നെത്തിയേക്കുമെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.


Post a Comment

0 Comments