Flash News

6/recent/ticker-posts

വാട്‌സ്ആപ്പ് തനിയെ ലോഗ് ഔട്ട് ആയേക്കാം; കാരണം ഇതാണ്

Views

മള്‍ട്ടി ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുമെന്ന് പരാതി ഉയരുന്നു. വാട്‌സആപ്പിന്റെ മള്‍ട്ടി ഡിവൈസ് പിന്തുണയിലൂടെ ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. വാട്‌സ്ആപ്പ് മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ കാരണം നിരവധി ഉപയോക്താക്കളാണ് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ലോഗൗട്ട് ചെയ്യുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നത്. 

ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്രശ്‌നമുണ്ടെന്നും ഇതിനായി ഒരു അപ്ഡേറ്റ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഈ അപ്ഡേറ്റിലേക്ക് പോകുന്നതോടെ, ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുമെന്നും പരാതി ഉയരുന്നു.

ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ ശരിയായി ഡേറ്റ ലഭിക്കുന്നതിനുള്ള ഒരു സുരക്ഷാ പരിഹാരമാകാം ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അപ്‌ഡേറ്റ് ഉപയോക്താക്കളെ അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലിങ്ക് ചെയ്ത ഉപകരണങ്ങളിലുട നീളം മെസേജുകള്‍ ശരിയായി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അപ്‌ഡേറ്റ് എന്ന് പറയുന്നു. 

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയ്ക്കായുള്ള വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഈ പരിഹാരം നടപ്പിലാക്കിയിട്ടുണ്ട്. മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഉപകരണത്തിലേക്ക് തിരികെ ലോഗിന്‍ ചെയ്യുന്ന പതിവ് നടപടിക്രമം പിന്തുടരാവുന്നതാണെന്നു വാട്്സ്ആപ്പ് പറയുന്നു. ക്രോസ്-മെസേജിംഗ് പ്ലാറ്റ്‌ഫോം ചാറ്റ് ബബിളുകളില്‍ ഒരു പുതിയ ഘടന രൂപകല്‍പ്പന ചെയ്യുന്നതായി പറയപ്പെടുന്നു. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരിശോധനയിലാണ്, ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഇത് പുറത്തിറക്കുമെന്ന് പറയപ്പെടുന്നു


Post a Comment

0 Comments