Flash News

6/recent/ticker-posts

ഒമിക്രോൺ വ്യാപനം; പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കും;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

Views


ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കുമെന്ന് എച്ച് ഒ തലവൻ വ്യക്തമാക്കി.

ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെ‍ഡ്രോസ് അദാനോം ചൂണ്ടികാട്ടി.

ഇപ്പോൾ തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെ‍ഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്‌സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments