Flash News

6/recent/ticker-posts

സ്വന്തം കുഞ്ഞിനെ കൊന്ന് തള്ളുന്ന അമ്മമാരുള്ള ലോകത്ത് വർഗ്ഗസ്നേഹം ഹം കുരങ്ങുകൾക്ക് പ്രതികാരാഗ്നിയായി.

Views
സ്വന്തം കുഞ്ഞിനെ കൊന്ന് തള്ളുന്ന അമ്മമാരുള്ള ഈ ലോകത്ത് തന്റെ വർഗ്ഗത്തിൽപ്പെട്ട  കുഞ്ഞിനെ കൊന്നതിന്റെ പേരിൽ അടങ്ങാത്ത പ്രതികാരദാഹവുമായി ഒരു കൂട്ടം കുരങ്ങുകൾ 250 നായകളെ കൊന്നിട്ടും പക തീരാതെ കൊലവിളി നടത്തുകയാണ്.
          മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള മജല്‍ഗാവ്, ലാവൂല്‍ എന്നീ ഗ്രാമങ്ങളിലാണ് അപൂര്‍ വ്വമായ പ്രതികാരദാഹം പ്രകടമായത്.
നായ്ക്കളെ മരത്തിന്റെയും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്കും വലിച്ചു കയറ്റി കൊണ്ട് പോയി താഴേക്ക് എറിഞ്ഞാണ്  കുരങ്ങുകള്‍ ഇത്രയും നായകളെ കൂട്ടക്കൊല ചെയ്തത്.ഒരു മാസത്തിനുള്ളിലാണ് 250 നായ്ക്കളോളം കൊല്ലപ്പെട്ടത്. ലാവൂല്‍ ഗ്രാമത്തില്‍ ഇപ്പോൾ നായ്ക്കളെ കാണാനേ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നായ്ക്കളെ കാണുന്നതോടെ കൂട്ടമായെത്തുന്ന കുരങ്ങുകള്‍ ഇവയെ പിടിച്ചുവലിച്ചാണ് ഉയരമുള്ള സ്ഥലങ്ങളിലേക്കു കൊണ്ടുപോയി താഴേക്കിട്ടുന്നത്. കുഞ്ഞി നായ്ക്കുട്ടികളെ ഒറ്റക്ക് എടുത്തുകൊണ്ടുപോയി കൊല്ലുകയാണ്. 

കലിയടങ്ങാത്ത കുരങ്ങുകള്‍ ഗ്രാമീണരെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്.
കുട്ടികളും സ്ത്രീകളും പേടിച്ചാണ് പ്രദേശത്ത് ഇറങ്ങി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചും കുരങ്ങുകള്‍ ആക്രമണം നടത്തുന്നുണ്ട്. എട്ടുവയസ്സുള്ള ഒരു കുട്ടിയെ കുരങ്ങുകള്‍ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. 
തുടര്‍ന്നു കല്ലുകള്‍ എറിഞ്ഞാണു ഗ്രാമീണര്‍ കുരങ്ങുകളെയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
        ഏതാനും നായ്ക്കള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നതിലെ കത്തിജ്വലിച്ചതിന്റെ ബാക്കിപ്പത്രമാണ് ഈ കൊലവിളികൾ.നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊന്നൊടുക്കി ചപ്പുചവറുകളിലും ക്ലോസറ്റുകളിലും തള്ളിക്കളയുന്ന മനുഷ്യജൻമങ്ങൾ അറിയണം സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടതിലെ നോവുന്ന ഹൃദയത്തിന്റെ വിങ്ങൽ.
         ഈ പ്രതികാരദാഹത്തിൽ അരങ്ങേറിയ ട്വിസ്റ്റാണ് കൗതുകം. നായക്കൂട്ടക്കൊലപാതകത്തിൽ രണ്ട് കുരങ്ങന്മാരെ പിടികൂടിയെന്നും രണ്ട് കുരങ്ങുകളെയും ബീഡില്‍ നിന്ന് നാഗ്പൂരിലേക്ക് നാടു കടത്തി, അവിടെ അടുത്തുള്ള വനത്തിലേക്ക് വിടുമെന്നും നാഗ്പൂര്‍ വനംവകുപ്പ് സംഘം ഇന്നലെയാണ്
(ശനിയാഴ്ച) സംഭവത്തില്‍ ഉള്‍പ്പെട്ട കുരങ്ങുകളിലെ രണ്ട് കുരങ്ങുകളെ പിടികൂടിയത്. ബീഡ് ഫോറസ്റ്റ് ഓഫീസര്‍ സച്ചിന്‍ കാന്തിനെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Post a Comment

1 Comments

  1. ഇത്തരം പത്തു കുരങ്ങുകളെ കിട്ടുമെങ്കിൽ ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റികളും കാശ്കൊടുത്തു വാങ്ങണം. തെരുവുനായിക്കളെ നശിപ്പിക്കാൻ നല്ലൊരു മാർഗമായിരുക്കും ഈ കുരങ്ങുകൾ . തെരുവുനായിക്കളെ കൊന്നതിനു മനേക ഗാന്ധിയുടെ അനുയായികൾ കേസുകൊടുക്കുകയാണെങ്കിൽ കുരങ്ങുകൾക്ക് എതിരെ കേസുകൊടുക്കട്ടെ .

    ReplyDelete