Flash News

6/recent/ticker-posts

കേരളത്തിലെ സാമുദായിക ഐക്യം തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി

Views കേരളത്തിൽ വർഗീയ ധ്രൂവീകരണം നടത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ്. മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. കേരളത്തിലെ സാമുദായിക ഐക്യം തകർക്കുന്നതിൽ ചരിത്രത്തിൽ സിപിഎമ്മിന്റെ പേര് രേഖപ്പെടുത്താൻ പോകുകയാണെന്നും ഇയാൾ പറഞ്ഞു

അധികാര തുടർച്ച എന്ന ഏകലക്ഷ്യത്തിലൂന്നി അരുതാത്ത പലതും സിപിഎമ്മിന് ചെയ്യേണ്ടി വരുന്നു. ബിജെപി കേന്ദ്രത്തിൽ ചെയ്യുന്നതാണ് കേരളത്തിൽ സിപിഎമ്മും സർക്കാരും ചെയ്യുന്നത്. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത് വൈകിയാണ്. 

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഹലാൽ ഭക്ഷണം തുടങ്ങിയ ആരോപണങ്ങൾ കേരളത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ്. ഇവയെ ശക്തമായി നേരിടേണ്ട ഭരണകൂടം അവിടെ അറച്ചുനിൽക്കുകയും നോക്കി നിൽക്കുകയുമാണെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് പറഞ്ഞു



Post a Comment

0 Comments