Flash News

6/recent/ticker-posts

സുമനസ്സുകളുടെ കാരുണ്യത്താൽ എടവണ്ണ ERF നു ഇനി സ്വന്തമായി വാഹനം

Views
എടവണ്ണ : ജീവകാരുണ്യ സാമൂഹ്യക്ഷേമ രക്ഷാപ്രവർത്തന  മേഖലയിൽ കഴിഞ്ഞ അനവധി വർഷമായി സജീവമായ എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്ന ERF നു അഭ്യുദയകാംക്ഷികളുടെ സഹായഫലമായി ഇനി സ്വന്തമായി ഒരു വാഹനവും...!
ഈ ജീവരക്ഷ ദൗത്യസംഘം വളരെ സജീവമായി നാട്ടിലെ  സാമൂഹ്യക്ഷേമ രക്ഷാപ്രവർത്തന മേഖലകളിൽ സജീവമായി കൊണ്ടിരിക്കുമ്പോൾ  ചില മേഖലകളിൽ എത്തിപ്പെടാൻ വാഹനത്തിന്റെ അപര്യാപ്തത ഏറെ  അനുഭവിച്ചിരുന്നു. സ്വന്തമായി ഒരു ജീപ്പ് ലഭിക്കുക വഴി  ഇതിന് ഫലം ആയിരിക്കുകയാണ്.നാട്ടിൽ ഏതൊരു അപകടം നടന്നാലും, പുഴയിൽ  അത്യാഹിതം നടന്നാലും  പ്രളയകാലത്തും മറ്റ് ദുരന്ത സമയങ്ങളിലും ഉണ്ടാവുന്ന ഏതൊരു അത്യാഹിത ഘട്ടത്തിലും ആദ്യം ഓടിയെത്തുന്ന ERF ടീം, അതോടൊപ്പം വന്യജീവികൾ ഇഴജന്തുക്കൾ വളർത്തു മൃഗങ്ങൾ ഇവ വഴി നമുക്ക് ഉണ്ടാകുന്ന  ബുദ്ധിമുട്ടുകൾ തുടങ്ങിയവയിലെല്ലാം  സഹായകമായി  ERF ഉണ്ട്. സ്വന്തമായി വാഹനം ലഭിക്കുമ്പോൾ ഇത്തരം സ്ഥലങ്ങളിലേക്ക് ഇവർക്ക് വളരെ വേഗത്തിൽ എത്തുവാൻ സാധിക്കും. 

 അഭ്യുദയകാംക്ഷികൾ നൽകിയ  ജീപ്പിന്റെ ഫ്ലാഗ് ഓഫ് എടവണ്ണയിൽ ഏറനാട് MLA പി കെ ബഷീർ  നിർവഹിച്ചു. ജീവൻരക്ഷാ ദൗത്യ മേഖലയിലും  നാട്ടിലെ ഏതൊരുസാമൂഹ്യക്ഷേമ മേഖലകളിലും മുൻപന്തിയിലുള്ള ERF ടീംഏതൊരുസംഘടനക്കും പ്രത്യേകിച്ച് വളർന്നുവരുന്ന യുവാക്കൾക്കും വലിയ മാതൃകയാണ്. സാമ്പത്തിക നേട്ടം ഒന്നും പ്രതീക്ഷിക്കാതെ നാടിന്റെ  ഓരോ സ്പന്ദനങ്ങളും ഒപ്പം സംഘടന ഉണ്ട് എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു  എന്ന് പി കെ ബഷീർ പ്രസ്താവിച്ചു.

 എടവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ടി അഭിലാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് വലീദ്,  ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, എടവണ്ണ വില്ലേജ് ഓഫീസർ പത്മകുമാർ,  സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി എം ജാഫർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് EA കരീം, എടവണ്ണ മുസ്ലിം ലീഗ് സെക്രട്ടറി VP ലുഖ്മാൻ, BJP ജില്ലാ ട്രഷറർ ബാബുരാജ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാബുരാജ്, KVVES അഡ്വൈസറി കമ്മിറ്റി ഹബീബ് മുഹമ്മദ്, സാമൂഹ്യപ്രവർത്തകൻ പറമ്പൻ മുഹമ്മദ് സാദിഖ്, EMC ആശുപത്രി എൻ ഡയറക്ടർ മൻസൂർ, രാജഗിരി ഹോസ്പിറ്റൽ മാനേജർ പി ദേവൻ  തുടങ്ങിയവർ ആശംസകൾ നേർന്നു.

ERF യൂണിറ്റ് സെക്രട്ടറി PP ഷാഹിൻ സ്വാഗതം പറഞ്ഞു. ERF യൂണിറ്റ് ട്രഷറർ C P സതീഷ് നന്ദി പറഞ്ഞു.


Post a Comment

0 Comments