Flash News

6/recent/ticker-posts

കരിപ്പൂരിലെ രക്ഷാപ്രവർത്തനം : 17 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് ജീവൻരക്ഷാ പതക്

Views
കൊണ്ടോട്ടി : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 17 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് ബഹുമതി.

ഇൻസ്‌പെക്ടർ ജിതേന്ദ്രകുമാർ, എസ്.ഐ.മാരായ പി. മുരളീധരൻ, പ്രവീൺ അശോക് പവാർ, എസ്.പി. സഞ്ജയ്, എ.എസ്.ഐ.മാരായ ശുഭേന്ദു വിക്രം സിങ്, നിധിൻഷാ, സി.ടി.മാരായ ജോഷി ജോസഫ്, എസ്. അജീഷ്, കെ. അഭിലാഷ്, സി. ഷിനോജ്, കുമാർ ബ്യല്യാൽ, എ. സമ്പത്ത്, അലേഖ പൂജാരി, കെ. റിജിൻരാജ്, എം.ഡി. അഷ്‌ഫാഖ്, സന്ദീപ് യാദവ്, പിങ്കു ഒറൗൺ എന്നിവരാണ് ബഹുമതിക്കർഹരായത്.

2020 ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് കരിപ്പൂരിൽ വിമാനം റൺവേയിൽനിന്നു നിയന്ത്രണംവിട്ട് താഴേക്കുപതിച്ചത്. ദുബായിൽനിന്ന് 184 യാത്രക്കാരും ആറു ജീവനക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിയന്ത്രണംവിട്ടത്. കോവിഡ് പ്രതിസന്ധിയടക്കമുള്ള പ്രതികൂലസാഹചര്യത്തിൽ കരിപ്പൂരിൽ നടന്ന രക്ഷാപ്രവർത്തനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


Post a Comment

0 Comments