Flash News

6/recent/ticker-posts

നാട്ടിലുള്ള സൗദി പ്രാവാസികളുടെ താമസരേഖയുടെയും വിസയുടെയും കാലാവധി സൗജന്യമായി ജനുവരി 31 വരെ പുതുക്കാം.

Views
റിയാദ് : നാട്ടിലുള്ള സൗദി പ്രാവാസികളുടെ താമസരേഖയുടെയും  വിസയുടെയും കാലാവധി സൗജന്യമായി നീട്ടുന്നതിനുള്ള സമയപരിധി 10 ദിവസത്തിനുള്ളിൽ അവസാനിക്കും. ജനുവരി 31 വരെയാണ് ഇവ പുതുങ്ങുന്ന സമയമെന്ന് ജനറൽ ഡയറിക്ടറേറ്റ് ഓഫ് പാസ്പോർട്ട്‌ അറിയിച്ചു. ഡിസംബറിൽ അവസാനിക്കേണ്ടേ കാലവധി ജനുവരി 31 വരെ ദീർഘപ്പിച്ചിരുന്നു. അതേസമയം ഇനിയും പുതുങ്ങുന്നത് കാത്ത് നിരവധി പ്രവാസികൾ നാട്ടിലുണ്ട് .
 സൗദിയിലേക്ക് പ്രവേശനം തത്കാലികമായി നിർത്തിവെച്ചിരിക്കുന്ന രാജ്യങ്ങളിലെ താമാസക്കാരുടെ തമസരേഖയുടെയും എക്സിറ്റ് റീ എൻട്രി വിസയുടെയും കാലവധി നീട്ടുന്നത്.കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാതലത്തിലാണ് വിമാന വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് രാജ്യത്തേക്ക് തിരിച്ചുവരാൻ സാധിക്കാത്തവരുടെ ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസകൾ എന്നിവയുടെ കാലാവധി ഏറ്റവും ഒടുവിൽ ജനുവരി 31 വരെ പുതുക്കി നൽകണമെന്ന് അറിയിപ്പ്.
ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം അനുസരിച്ചാണ് 2022 ജനുവരി 31വരെ സൗജന്യമായി നീട്ടി നൽകിയത്.

വിസ പുതുക്കി ലഭിക്കുന്നതിനായി ജാവാസാത്ത് ഓഫീസുമായോ മറ്റോ ബന്ധപ്പെടെണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. വിസ പുതുക്കൽ നടപടിക്രമങ്ങൾ ഔട്ടോമാറ്റിക്കായി പൂർത്തിയാകും. നാഷണൽ ഇൻഫെർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.


Post a Comment

0 Comments