Flash News

6/recent/ticker-posts

പരസ്യം നൽകാൻ വാട്സപ്പ് ഗ്രൂപ്പ് ഗ്രൂപ്പുകളെ ആശ്രയിക്കുന്നവരുടെ ശ്രദ്ധയിലേക്ക്...

Views
എന്തിനും ഏതിനും  വാട്സ്ആപ്പ് ഗ്രൂപ്പുകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ നൽകുന്നതിനും  ഈയൊരു സോഷ്യൽ മീഡിയ മാർഗ്ഗം എല്ലാവരും ഉപയോഗപ്പെടുത്തുന്നു, എന്നാൽ ഇതിലും തട്ടിപ്പുകാർ വിലസുകയാണ്, ഒരു നമ്പർ നൽകി അതിന്റെ കൂടെ ന്യൂസ് ലൈവ് എന്ന് ചേർത്ത്   50 ആളുകളെ വീതം ചേർത്തു   കുറഞ്ഞ ഗ്രൂപ്പുകൾ  ഉണ്ടാക്കി പരസ്യത്തിനു വേണ്ടി ആരെങ്കിലും ബന്ധപ്പെടുമ്പോൾ  കൂടുതൽ ഗ്രൂപ്പുകളുടെയും അംഗങ്ങളുടെയും എണ്ണം പറഞ്ഞാണ്  കോഴിക്കോട് ജില്ലയിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്  വഴി തട്ടിപ്പ് നടത്തുന്നത്.   
11ൽ നിന്ന് ആരംഭിച്ച് 28 ൽ എത്തിയ  ഗ്രൂപ്പ്  അഡ്മിനെ 
പരസ്യത്തിനുവേണ്ടി ആളുകൾ ബന്ധപ്പെടുമ്പോൾ  1 മുതൽ 28 വരെ  ഗ്രൂപ്പുകൾ ഉണ്ട് എന്നും എല്ലാ ഗ്രൂപ്പിലും മുഴുവൻ മെമ്പർമാർ ഉണ്ട് എന്ന് വ്യാജപ്രചരണം നടത്തിയുമാണ്     ആവശ്യക്കാരെ കബളിപ്പിക്കുന്നത്,
പലരും ഇവരുടെ വാക്കുകളിൽ  വിശ്വസിച്ച്  പരസ്യം നൽകുകയും ചെയ്യുന്നു,  എന്നാൽ കുറഞ്ഞ മെമ്പർമാരെ ചേർത്ത്  ഉണ്ടാക്കിയ 18 ഗ്രൂപ്പിൽ  മാത്രമേ അവർ പരസ്യം ചെയ്യുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം, അത് പിടിക്കപ്പെടാതിരിക്കാൻ 
ആദ്യം സ്ക്രീൻഷോട്ട് ആവശ്യപ്പെടുന്നവരുടെ പരസ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യാറാണ് പതിവ്, 
പണം നൽകി  പരസ്യം ചെയ്തതിനുശേഷം .നിർബന്ധപൂർവ്വം  സ്ക്രീൻഷോട്ട് ആവശ്യപ്പെട്ടാൽ ചില ഗ്രൂപ്പുകളുടെത് മാത്രം അയച്ചു തരും, മുഴുവൻ ഗ്രൂപ്പുകളുടെതും  ആവശ്യപ്പെട്ടാൽ പലവിധ ഒഴിവുകഴിവുകൾ പറഞ്ഞ് തടി തപ്പുകയാണ് ചെയ്യുന്നത്. നിരവധി പേരാണ് ഇതിൽ വഞ്ചിതരായത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ   ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. 200,300,500 ഗ്രൂപ്പുകൾ ഉണ്ട് എന്ന് അവകാശപ്പെട്ടും ജില്ലയിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് സംഘങ്ങൾ രംഗത്തു വന്നിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകാർക്കെതിരെ  പൊതുസമൂഹം ജാഗരൂകരാവേണ്ടതുണ്ട്,
ഇത്തരം കബളിപ്പിക്കലിന് വഞ്ചിതരാവാതിരിക്കാൻ പരസ്യം നൽകുന്നവർ  നിർബന്ധമായും മുഴുവൻ ഗ്രൂപ്പിന്റെയും  സ്ക്രീൻഷോട്ട് ആവശ്യപ്പെടുകയും, അവർ പറഞ്ഞ പ്രകാരമുള്ള  മുഴുവൻ എണ്ണവും ഉണ്ടെന്നും ഓരോ ഗ്രൂപ്പുകളിലും നിശ്ചിതശതമാനം അംഗങ്ങളുണ്ട് എന്ന്  ഉറപ്പുവരുത്തുകയും  ചെയ്യുക.
ഇത്തരം തട്ടിപ്പിന് ഇരയായവർ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതായും വിവരമുണ്ട്.
പോപ്പുലർ ന്യൂസ് ഏറ്റെടുക്കുന്ന ഓരോ പരസ്യങ്ങൾക്കും ലൈവായി സ്ക്രീൻ വീഡിയോ അയച്ച് കൊടുക്കുകയും മുക്കാൽ മണിക്കൂറോ അര മണിക്കൂറോ ഹോൾഡ് ചെയ്ത് വെക്കുകയും ചെയ്യുന്നതിനാൽ പോപ്പുലർ ന്യൂസിനെ കുറിച്ച് സംരംഭകർക്ക് പൂർണ്ണ വിശ്വാസമാണ്.  വ്യാജ ഗ്രൂപ്പുകളുടെ കെണിയിൽ അകപ്പെടാതിരിക്കാൻ പോപ്പുലർ ന്യൂസിന്റെ എല്ലാ പ്രേക്ഷകരും കരുതിയിരിക്കുക.


Post a Comment

0 Comments