Flash News

6/recent/ticker-posts

കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര മുന്നറിയിപ്പ്

Views
സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ഗുരുതരമെന്ന് കേന്ദ്ര സർക്കാർ. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുകയാണ്.
രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു.

മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 36,265 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


Post a Comment

0 Comments