Flash News

6/recent/ticker-posts

വാടകയ്ക്ക് കൊടുക്കുവാൻ പണിതിട്ടുള്ള കെട്ടിടത്തിന്റെ/ കടയുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ എന്ത് ചെയ്യും ?

Views


വാടകയ്ക്ക് കൊടുക്കുവാൻ പണിതിട്ടുള്ള കെട്ടിടത്തിന്റെ/ കടയുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ എന്ത് ചെയ്യും ?
_________________________

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ  227 പ്രകാരം  പാർക്കിങ്ങിനായി നോട്ടിഫൈ ചെയ്ത സ്ഥലത്ത് മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. അല്ലാതെയുള്ള സ്ഥലത്തുള്ള പാർക്കിംഗ് നിയമവിരുദ്ധമാണ്.  കടയുടെ മുൻവശം നോട്ടിഫൈഡ് പാർക്കിംഗ് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദനീയമാണ്. അല്ലാത്തപക്ഷം  പരാതിക്കാരുടെ / ബിൽഡിംഗ്‌  ഉടമസ്ഥന്റെ ആക്ഷേപ പ്രകാരം പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് അനധികൃത പാർക്കിംഗിനെതിരെ  നടപടി എടുക്കാൻ സാധിക്കും.
മോട്ടോർ വാഹന നിയമം  സെക്ഷൻ 117 പ്രകാരം മോട്ടോർ വാഹന വകുപ്പും, പഞ്ചായത്തും കൂടിയാലോചിച്ചു തീരുമാനിക്കുന്ന സ്ഥലത്തായിരിക്കണം വാഹനങ്ങളുടെ പാർക്കിംഗ്. അല്ലാത്തതെല്ലാം അനധികൃത പാർക്കിങ്ങാണ്.

സമാനകോടതി വിധികൾ നിലവിലുണ്ട്.
........................................
സ്വകാര്യവ്യക്തികൾ നടത്തുന്ന പാർക്കിംഗ് സ്റ്റാൻഡിന്  പഞ്ചായത്ത് ലൈസൻസ്  ആവശ്യമുണ്ടോ.?

സെക്ഷൻ 228 പ്രകാരം പഞ്ചായത്ത് ലൈസൻസ്  ആവശ്യമാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments