Flash News

6/recent/ticker-posts

കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Views


ന്യൂ‌ഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.

കൊവിഡ് ബാധിച്ച കുട്ടികളില്‍ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച്‌ ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച്‌ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല. ആറുമുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് മാസ്ക ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും, കുട്ടികള്‍ക്ക് ഉചിതമായ മാസ്കുകള്‍ ഉപയോഗിക്കാം. എന്നാല്‍ 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്ക് ധരിക്കണം.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്‍റിവൈറലുകളോ മോണോക്ലോണല്‍ ആന്റിബോഡികളോ നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ കേസുകളില്‍ മാത്രമേ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുള്ളു. എന്നാല്‍ കൊവിഡ് ബാധിച്ച്‌ മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ സ്റ്റിറോയിഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം കുട്ടികള്‍ക്ക് കൊടുക്കേണ്ട പരിചരണങ്ങളെ കുറിച്ചും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടോ നിരീക്ഷിക്കണം. കൂടാതെ പോഷകാഹാരം, കൗണ്‍സിലിംഗ് എന്നിവയും ലഭ്യമാക്കണം.



Post a Comment

0 Comments