Flash News

6/recent/ticker-posts

കൊച്ചിയിൽ നിന്ന് എട്ട് മുതൽ സർവ്വീസ് പ്രഖ്യാപിച്ച് സൗദി എയർ ബുക്കിംഗ് ആരംഭിച്ചു

Views
റിയാദ് : സൗദി അറേബ്യയുമായി പുതിയ എയർ ബബിൾ കരാർ നിലവിൽ വന്നതോടെ സർവീസുകൾ പ്രഖ്യാപിച്ച് സൗദി എയർ ലൈൻസ്.സൗദിയിൽ നിന്ന് കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ വിമാനത്താ വളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ജനുവരി എട്ടു മുതൽ ആരംഭിക്കുന്നത് നേരത്തെ, കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സർവീസുകൾ തുടങ്ങുമെന്ന് സൗദിയിലെ ഫ്ലൈനാസും ഇന്ത്യയിലെ ഇൻഡിഗോയും കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.
റിയാദിൽനിന്നും സൗദിയിൽ നിന്നും നേരിട്ടും തിരിച്ചുമുള്ള സർവീസുകൾ സൗദി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.ജിദ്ദ കൊച്ചി സെക്ടറിൽ ആഴ്ചയിൽ നാല് സർവീസും റിയാദിൽ ആഴ്ചയിൽ  മൂന്ന് സർവീസുമാണ് നിലവിലുള്ളത്.23 കിലോയുടെ രണ്ട് ബോക്സ്‌ ലഗേജുകളാണെങ്കിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാലും


റിയാദ് കൊച്ചി സെക്ടറിൽ 23 കിലോയുടെ രണ്ട് ബോക്സ്‌ ലഗേജുകലാണെങ്കിൽ 1099 റിയാലും ഒരു ബോക്സ്‌ ആണെങ്കിൽ 999റിയാലുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി റിയാദ് സെക്ടറിൽ നിലവിൽ ബിസിനസ്‌ ക്ലാസ്സ്‌ ടിക്കറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്. ഉടൻ തന്നെ എക്കോണമി ക്ലാസ്സ്‌ നിരക്കും പ്രസിദ്ധീകരിചേക്കും.

അതെസമയം, എയർ ബബിൾ കരാർ പ്രകാരം ചൊവ്വ, വെള്ളി , ഞായർ   ദിവസങ്ങളിലായാണ് കോഴിക്കോട് -റിയാദ് സെക്ടറിൽ മൂന്ന് സർവീസുകളാണ്  ഫ്ലൈനാസ് പ്രഖ്യാപിച്ചത്.എന്നാൽ ഇവരുടെ ടിക്കറ്റ് വിൽപ്പന ഇതുവരെ ആരംഭിച്ചിട്ടില്ല.അടുത്ത ദിവസങ്ങളിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.

സൗദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി. പി. സി. ആർ സർട്ടിഫിക്കറ്റ് വേണം. മമുഖി പോർട്ടറിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സൗദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ സൗദി എയർലൈൻസ് സർവീസ് നടത്തിയിരുന്നെങ്കിലും വിമാനാപകട കാരണത്താൽ നിയന്ത്രണം ഏർപെടുത്തു കയായിരുന്നു.ഇത് തിരിച്ചു കൊണ്ടുവരാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്.


Post a Comment

0 Comments