Flash News

6/recent/ticker-posts

ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സർക്കാർ പിൻവലിക്കണം: അഷ്റഫ് താമരശ്ശേരി

Views
"ഇവിടെ നിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ 
 പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികൾ എന്തിന് ക്വാറൻറെെനിൽ കഴിയണം....?!"
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും,ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും,ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം

ഇന്ന് എടപ്പാൾ പാലത്തിൻ്റെ ഉദ്ഘാടന ആഘോഷവേളയിൽ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് അഷ്റഫിന്റെ ചോദ്യം.

കോവിഡ്​ തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളെയാണ്.

സർക്കാരിൻ്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികൾക്ക് തണൽ പ്രവാസികൾ മാത്രമാണെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.

✍🏻അഷ്റഫ് താമരശ്ശേരി


Post a Comment

0 Comments