Flash News

6/recent/ticker-posts

ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റീവ്; വിമാനത്താവളത്തിൽ പോസിറ്റീവ്

Views


വിദേശ യാത്രയ്ക്കായി സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവായ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി .

ഒരു തവണയല്ല, രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ടു തവണ ആണ് ഇത് സംഭവിച്ചത് . തളങ്കര സ്വദേശിയായ അജ്മല്‍ സിനാനാണു ഈ ദുരനുഭവമുണ്ടായത്. ഈ മാസം തുടക്കത്തില്‍ കൊച്ചിയില്‍ നിന്നു ദുബായിലേക്കു പോകാനാണ് അജ്മല്‍ ആദ്യം ടിക്കറ്റെടുത്തത്.തുടര്‍ന്ന് കാസര്‍കോട് ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു . എന്നാല്‍ വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. ആദ്യ യാത്ര മുടങ്ങി.

എന്തെങ്കിലും പുറത്ത് സമ്ബര്‍ക്കം ഉണ്ടായതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നു കരുതി 10 ദിവസത്തോളം ക്വാറന്റീനിലിരുന്നു. ശേഷം ഈ മാസം 20ന് കാസര്‍കോട് ലാബില്‍ വീണ്ടും പരിശോധിച്ചു. കോവിഡ് നെഗറ്റീവ് എന്നു സ്ഥിരീകരിച്ചു. ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്തത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്. 21ന് ഉച്ചയ്ക്ക് വീണ്ടും വിമാനത്താവളത്തിലെത്തി. റാപ്പിഡ് പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ആയി . 24 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വിമാനത്താവള അധികൃതരെ അജ്മല്‍ വിവരങ്ങളറിയിച്ചു.



Post a Comment

0 Comments