Flash News

6/recent/ticker-posts

ട്രാവല്‍ ബാഗില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോയുടെ സത്യമിതാണ്

Views ട്രാവല്‍ ബാഗില്‍ കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ സംഘം ചേര്‍ന്ന് ഇയാളെ പിടിച്ചുവെക്കുന്നതും ചോദ്യം ചെയ്യുന്നതും ബാഗ് പരിശോധിക്കുന്നതുമെല്ലാം കാണാം. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കാം: 
പ്രചാരണം : സ്യൂട്ട്‌കേസില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അടിക്കുറിപ്പില്‍ അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ നടന്നതാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നു. ആളുകള്‍ യുവാവിനെ ചോദ്യം ചെയ്യുകയും ബാഗ് സംശയത്തോടെ നോക്കുന്നതുമാണ് ആദ്യ ഭാഗത്തില്‍. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിക്കുമ്പോള്‍ കൈക്കുഞ്ഞിനെ കാണുന്നു. കുഞ്ഞിനൊപ്പം കുറേ മിഠായികളുമുണ്ട്. സമീപ പ്രദേശത്ത് നിന്ന് തട്ടിയെടുത്ത കുഞ്ഞാണിതെന്ന് ഇയാള്‍ സമ്മതിക്കുന്നു. (പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്.)



വസ്തുത : രാജു ഭര്‍തി എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 27നാണ് 6.13 മിനുട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, തിരക്കഥയനുസരിച്ച് തയ്യാറാക്കിയ വീഡിയോയാണിത്. യഥാര്‍ഥ സംഭവമല്ല. ഭര്‍തിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാമൂഹിക ബോധവത്കരണത്തിനാണ് ഇത്തരം വീഡിയോകള്‍ ചെയ്യുന്നതെന്നും പോസ്റ്റില്‍ പറയുന്നു. 


Post a Comment

1 Comments

  1. ചുരുക്കിപ്പറഞ്ഞാൽ ഒരു ട്രാവൽ ബാഗുമായി വഴിയിലിറങ്ങി നടന്നാൽ നാടൻ സദാചാരപ്പോലീസിന്റെ കൈക്രിയകൾക്ക് വിധേയനാകേണ്ടി വന്നേക്കാം . പ്രിയപ്പെട്ട വായനക്കാർ തടി കേടാകാതെ സൂക്ഷിക്കുക . സദാചാരപ്പോലീസുകാരും ഷാഡോപോലീസും, ചാടോപോലീസും (എവിടെനിന്നാണെന്നറിയാതെ ഇരകളുടെ മേൽ ചാടിവീഴുന്ന പോലീസ്. ഇവരിൽ കൂടുതലും ഭരണകക്ഷികളിലെ തൊഴിൽരഹിതരായ യുവതുർക്കികൾ ആയിരിക്കും . യഥാർത്ഥ പോലീസ് പോലും ഇവരുടെ മുന്നിൽ നിസ്സഹായരായേക്കാം. ) എന്നിവരുടെ മുന്നിലൂടെ ചെറിയ ഒരു കായസഞ്ചിയുമായി മാത്രം ട്രാവൽ ചെയ്യുക . മണിക്കൂറിനു അറുപത്തഞ്ചെണ്ണം വീതമാണ് ഒറ്റപ്പെട്ട സംഭവങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് . മിനിറ്റൊന്നിനു 65 വീതം വീഴ്ചകൾ സംഭവിക്കുന്നത് കൊണ്ട്‌ ഇത്‌ വർദ്ധിക്കാനാണ് സാധ്യത . വായനക്കാർ ജാഗ്രത പാലിക്കണം .

    ReplyDelete