Flash News

6/recent/ticker-posts

ഒരു പ്രത്യേക തീയതിയിൽ സർക്കാർ ആശുപത്രിയിലെ സ്റ്റോക്കിൽ മരുന്ന് ലഭ്യമാണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും.?

Views


ഒരു പ്രത്യേക തീയതിയിൽ സർക്കാർ ആശുപത്രിയിലെ സ്റ്റോക്കിൽ മരുന്ന് ലഭ്യമാണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും.?
_________________________

ക്ഷേമരാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നായ ചികിത്സസഹായമെന്ന സുപ്രധാന പൊതുപ്രവർത്തനം നിർവഹിക്കുന്ന പൊതു അധികാര സ്ഥാപനങ്ങളാണ് സർക്കാർ ആശുപത്രികൾ.

 ആശുപത്രിയിൽ  മരുന്നിന്റെയും, മറ്റു ചികിത്സാ സാമഗ്രഹികളുടെയും സ്റ്റോക്ക് ലഭ്യമുള്ളപ്പോൾ അവ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങാൻ ആവശ്യപ്പെടുന്നത് ആ വ്യക്തിയുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണ്.

BPL കുടുംബാംഗമായ ഒരാൾ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുവേണ്ടി പ്രവേശിക്കപ്പെട്ടപ്പോൾ ചികിത്സയ്ക്ക് അത്യവശ്യം വേണ്ട മരുന്നുകൾ പുറത്തു നിന്ന് വാങ്ങേണ്ടി വന്നു.  അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ സ്റ്റോക്ക് ലഭ്യത ഇല്ലായെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് അധികാര സ്ഥാനത്തുനിന്ന്  ലഭിച്ചത്.

സർക്കാർ ആശുപത്രിയുടെ കൈവശമുള്ള മരുന്നുകളുടെയും ഉപഭോഗവസ്തുക്കളുടെയും സ്റ്റോക്ക് സംബന്ധിച്ച് പൂർണ്ണ സുതാര്യത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.അതിനാൽ,  സ്ഥാപനത്തിലെ മരുന്നുകൾ, ഉപഭോഗവസ്തുക്കൾ മുതലായവയുടെ സ്റ്റോക്ക് നിലയും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. നിലവിൽ അത്തരത്തിലുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട്  ഏതെങ്കിലും 
പ്രത്യേക തീയതിയിൽ മരുന്ന് സ്റ്റോക്കിൽ ലഭ്യമാണോ എന്ന് ആശുപത്രി സൂപ്രണ്ടിന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകിയാൽ സ്റ്റോക്ക് രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷകന് ലഭ്യമാക്കേണ്ടതാണ്.

ഒപ്പം ഒരു പൊതു അതോറിറ്റിയുടെ പ്രവർത്തനത്തെ  ഉപദ്രവിക്കാനോ തടസ്സപ്പെടുത്താനോ ഒരു ഉപകരണമെന്ന നിലയിൽ വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്ന് അടിവരയിട്ട് രേഖപെടുത്തുന്നു.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments