Flash News

6/recent/ticker-posts

കേക്ക് മുറിച്ച് ബർത്ത്ഡേ ആഘോഷിച്ച് ‘കോഴി’; വൈറലായി ദൃശ്യങ്ങൾ കാണാം..

Views
പിറന്നാള്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കേക്ക് ഇല്ലാതെ ഒരു പിറന്നാള്‍ ഇല്ലെന്ന് തന്നെ പറയാം. കേക്കുകളുടെ പല വ്യത്യസ്തങ്ങളായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. അതില്‍ ഒരു കോഴി തന്റെ ജന്മദിനത്തില്‍ മനുഷ്യരെപ്പോലെ കേക്ക് മുറിക്കുന്നതും കാണാം. ആന്ധ്രാപ്രദേശിലെ ഒരു കുടുംബമാണ് തങ്ങളുടെ ‘കന്‍ഹയ്യ’ എന്ന് പേരിട്ടിരിക്കുന്ന കോഴിയുടെ ജന്മദിനം ആഘോഷിച്ചത് . ഈ ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ കാഴ്‌ച്ചകാരും അമ്ബരന്നു. കാരണം കോഴിയുടെ ജന്മദിനമൊക്കെ ആഘോഷിക്കാമെന്ന് ആരും കരുതിയിരുന്നില്ല

വിഡിയോ👇




ക്ലിപ്പില്‍, കുടുംബാംഗങ്ങള്‍ കോഴിയുടെ ജന്മദിനം ആഘോഷിക്കാനായി വീടുമുഴുവന്‍ അലങ്കരിച്ചിരിക്കുന്നത് കാണാം . കേക്കില്‍ മെഴുകുതിരി തെളിയിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട് . മൂന്ന് സ്ത്രീകള്‍ കോഴിയുമായി കേക്ക് മുറിക്കാന്‍ നില്‍ക്കുന്നതും വെള്ള നിറത്തിലുള്ള പൂവന്‍കോഴിയുടെ കാലില്‍ ഒരു കത്തി വെച്ച്‌ കേക്ക് മുറിക്കുന്നതും, തുടര്‍ന്ന് കേക്ക് കോഴിക്ക് നല്‍കുന്നതും കാണാം. വീഡിയോ വൈറലായതിനു പിന്നാലെ കോഴിക്ക് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ചും ഏറെ പേര്‍ രംഗത്തെത്തി.


Post a Comment

0 Comments