Flash News

6/recent/ticker-posts

പരപ്പനങ്ങാടി റയിൽവേ മേൽപാലം ടോൾ പിരിവ് പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ്

Views
പരപ്പനങ്ങാടി : ജനകീയ സമരത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന പരപ്പനങ്ങാടി റയിൽവേ മേൽപാലം ടോൾ പിരിവ് പുനരാരംഭിക്കുന്നു. ഇന്ന്  മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പേരിൽ അറിയിപ്പ് വെച്ചിട്ടുണ്ട്.

2014 ജൂൺ എട്ടിനാണ് പാലം ഉദ്ഘാടനം ചെയ്തത്. പിന്നീട് ടോൾ പിരിവിനു നടപടികളും തുടങ്ങി. പരപ്പനങ്ങാടിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ സമരം നടത്തിയിരുന്നു. വിവിധ പാർട്ടികളുടെ മുതിർന്ന നേതാക്കൾ വരെ സമരത്തിൽ പങ്കെടുത്തിരുന്നു.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ 400 ദിവസത്തോളം സമരം നടത്തി. പോലീസ് ലത്തിചാര്ജും നടന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നിയമ നടപടികളും ഉണ്ടായിരുന്നു. നാട്ടുകാർക്ക് ടോൾ ഒഴിവാക്കിയതിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.

കോവിഡ് വ്യാപന പ്രതിസന്ധി സമയത്ത് ടോൾ പിരിവ് പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


Post a Comment

0 Comments