Flash News

6/recent/ticker-posts

കോഴിക്കോട് നഗരത്തില്‍ പുതിയ രണ്ട് മേല്‍പ്പാലം കൂടി നിര്‍മിക്കും; മന്ത്രി മുഹമ്മദ് റിയാസ്

Views
ഫറോക്ക്  റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് പ്രവർത്തി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 3.54 കോടി രൂപ ചെലവിട്ടാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്.
റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷനാണ്  പ്രവർത്തിയുടെ ചുമതല. നിർമ്മാണ പ്രദേശത്തെ മരങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു. 

റോഡ് ഗതാഗത രംഗത്ത് നഗരത്തിലും പരിസരങ്ങളിലും വൻ കുതിപ്പിന് വഴിയൊരുക്കുന്ന ഫറോക്ക് റെയിൽവേ മേൽപ്പാലം നിർമ്മാണം നേരത്തെ പൂർത്തിയാക്കികിയിരുന്നു. റയിലിന്റെ കിഴക്ക് ഭാഗത്ത് 625 മീറ്ററും പടിഞ്ഞാറ് ഭാഗത്ത് 200 മീറ്ററിലുമാണ് അപ്രോച്ച് റോഡ്. നിർമ്മിക്കുന്നത്, ഇതിനായി 38 പേരുടെ ഭൂമിയാണ് ഏറ്റെടുത്തത്. പ്രളയകാലത്ത് സഞ്ചാരമാർഗ്ഗമില്ലാതെ ഒറ്റപ്പെട്ട് കരുവൻ തിരുത്തി്തി മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ ദുരിതത്തിലായിരുന്നു. ഈ പ്രശ്നങ്ങൾക്കുൾപ്പെടെ ആർ ഒ ബിതുറക്കുന്നതോടെ സാശ്വത പരിഹാരമാകും.

ഫറോക്ക് നഗരസഭയുടെ പകുതിയോളം  പ്രദേശങ്ങൾ ഉൾപ്പെടുന്ന  കരുവൻ തിരുത്തി പ്രദേശത്തെ ഫറോക്ക് നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന്നതിനൊപ്പം കോഴിക്കോട്  -
തിരൂർ - പൊന്നാനി - കൊച്ചി തീരദേശ റോഡുമാർഗ്ഗം ഗതാഗത്തിനും മേൽപ്പാലം ഗുണകരമാകും. ഫറോക്ക് ഐഒസി റോഡ് വഴി എളയിടത്ത് കുന്നിലെ റെയിൽ മേൽപ്പാലം കടന്ന്   കരുവൻ തിരുത്തി പൂത്തോളം വഴി   കോതാർ തോടിൽ കരുവൻതിരുത്തി - ചാലിയം തീരദേശ റോഡിൽ ചെന്നെത്തുന്ന തുടർ
റോഡിൻ്റെ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 




Post a Comment

0 Comments