Views
ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും തഹസില്‍ദാര്‍മാരുടെയും യോഗത്തിലാണ് തീരുമാനം . കൊവിഡ് മരണ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനുള്ള അപ്പീല്‍ പരിഗണിക്കുന്നതിന് അപ്പീല്‍ കമ്മിറ്റി ജനുവരി 6ന് യോഗം ചേരും. ഇതുവരെ ലഭിച്ച 100 അപ്പീലുകള്‍ കമ്മിറ്റി പരിഗണിക്കും. ഇത് കൂടാതെ ജനുവരി മൂന്നാം വാരം തഹസില്‍ദാര്‍മാര്‍ നാല് താലൂക്കുകളിലും അദാലത്ത് സംഘടിപ്പിക്കും.കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ആശ്രിതര്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യകേന്ദ്രങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ പഞ്ചായത്തുകളില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ നിന്നും ആശ്രിതരെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയത്. ജില്ലയിലെ മുഴുവന്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ഇതുവരെ 840 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥീരികരിച്ചത്. ഇതില്‍ നഷ്ടപരിഹാരം ലഭിക്കാനായി 403 അപേക്ഷകളാണ് ലഭിച്ചത്. ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കുന്നത് ഡിഎംഒ അനുവദിക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് മതിയാവും.ഐസിഎംആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഇവയിലേതെങ്കിലും ഒന്നുണ്ടെങ്കില്‍ ധനസഹായത്തിന് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടിവെക്കണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍, എഡിഎം എകെ രമേന്ദ്രന്‍, ഡിഎംഒ കെ ആര്‍ രാജന്‍, ഡെപ്യൂട്ടി ഡിഎംഒ എടി മനോജ്, വിവിധ വകുപ്പ് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments