Flash News

6/recent/ticker-posts

നാടന്‍ പലഹാരങ്ങളില്‍ ഒന്നാണ് അവലോസ് പൊടിയും അവലോസുണ്ടയും. ഈ നാടന്‍ രുചി ഇനി വീട്ടില്‍ നിങ്ങള്‍ക്കും തയാറാക്കി നോക്കാം.

Views



നാടന്‍ പലഹാരങ്ങളില്‍ ഒന്നാണ് അവലോസ് പൊടിയും അവലോസുണ്ടയും. ഈ നാടന്‍ രുചി ഇനി വീട്ടില്‍ നിങ്ങള്‍ക്കും തയാറാക്കി നോക്കാം.

അവലോസ് പൊടിക്ക് ആവശ്യമായ ചേരുവകള്‍

പച്ചരി - ½ കിലോഗ്രാം
തേങ്ങ ചിരകിയത് - ഒരു ഇടത്തരം തേങ്ങ മുഴുവന്‍
ജീരകം - ½ ടീസ്പൂണ്‍
ഉപ്പ് - ½ ടീസ്പൂണ്‍

അവലോസ് ഉണ്ട തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍:

ശര്‍ക്കര - ¼ കിലോഗ്രാം
വെള്ളം -. കപ്പ്
ചെറുനാരങ്ങാ നീര് - ½ ടീസ്പൂണ്‍
ചുക്ക് - ഒരു ചെറിയ കഷ്ണം പൊടിച്ചത്
ഏലക്ക - 3 എണ്ണം പൊടിച്ചത്

തയാറാക്കുന്ന വിധം

അരക്കിലോ പച്ചരി 4 മണിക്കൂര്‍ കുതിര്‍ത്തു കഴുകി വാരി വെള്ളം എല്ലാം വാര്‍ത്തെടുക്കണം.ഇനി ഇത് പുട്ടുപൊടിയുടെ പാകത്തില്‍ തരിയോട് കൂടി പൊടിച്ചെടുക്കണം.

ഇത് ചുവടു കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം.ഇടത്തരം വലുപ്പമുള്ള ഒരു തേങ്ങ ചിരകിയത് ഇതിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് നല്ല ജീരകവും ഉപ്പും ചേര്‍ത്ത് എല്ലാംകൂടി കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.

ഇനി ഇത് തട്ടി പൊത്തി 20 മിനിറ്റ് മൂടി വയ്ക്കണം.20 മിനിറ്റ് കഴിയുമ്ബോള്‍ കൈകൊണ്ട് ഒന്നുകൂടി തിരുമ്മി കട്ടയെല്ലാം ഉടച്ച്‌ എടുക്കണം.ഇനി ഇത് ഇടത്തരം ചൂടില്‍ വച്ച്‌ ഒരു ബ്രൗണ്‍ നിറമാകുന്നതു വരെ കൈയ്യെടുക്കാതെ നല്ലതുപോലെ വറുത്തെടുക്കാം.

വറുത്തു കഴിയുമ്ബോള്‍ പാത്രത്തിന്റെ ചൂട് കൊണ്ട് ഇനിയും വറവ് കൂടാതിരിക്കാന്‍ വേണ്ടി പെട്ടെന്ന് തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ശര്‍ക്കര ഒന്നു ഉരുക്കി എടുക്കുക. അതിനായിട്ട് അരക്കിലോ പച്ചരിക്ക് ¼ കിലോ ശര്‍ക്കര എന്ന കണക്കില്‍ എടുത്തു ½ ഗ്ലാസ് വെള്ളം ഒഴിച്ച്‌ അടുപ്പത്തു വച്ച്‌ ഉരുക്കി എടുക്കുക.

ഇത് ഉരുകി വരുന്ന സമയം കൊണ്ട് അവലോസ് പൊടിയൊന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത വലിയ തരികളൊക്കെ മിക്‌സിയിലിട്ട് ഒന്നുകൂടി ഒന്ന് പൊടിച്ചെടുക്കണം. കുറച്ചു ചെറിയ തരികള്‍ പൊടിക്കാതെ തന്നെ അവലോസ് പൊടിയിലേക്ക് ഇട്ടു കൊടുക്കണം.

ശര്‍ക്കര ഉരുകി ഒരുനൂല്‍ പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്തു അര ടീസ്പൂണ്‍ ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുക.വറുത്ത അവലോസ് പൊടിയില്‍ നിന്ന് 100 ഗ്രാം പൊടി മാറ്റിവയ്ക്കാം, ഇത് അവലോസു ഉരുളയാക്കി കഴിയുമ്ബോള്‍ ആവശ്യമായി വരും.

ബാക്കിയുള്ള പൊടിയിലേക്ക് ഒരു ചെറിയ കഷ്ണം ചുക്ക് പൊടിച്ചതും മൂന്ന് ഏലക്കായ പൊടിച്ചതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി എടുക്കാം.ഇനി ശര്‍ക്കര പാനി ചൂടാറുന്നതിനു മുന്‍പ് തന്നെ വേഗം പൊടിയിലേക്ക് അരിച്ചൊഴിച്ച്‌ ഇളക്കിയെടുക്കണം.

കൈയ്യില്‍ പിടിക്കാന്‍ പാകത്തിലേക്കുള്ള ഒരു ചൂടില്‍ ഇത് എത്തി കഴിയുമ്ബോള്‍ മുഴുവന്‍ ചൂടാറുന്നതിനു മുന്‍പ് പെട്ടെന്നു തന്നെ ഇത് ഉരുളകളാക്കിയെടുക്കാം.ഇനി ഓരോ ഉരുളകളും മാറ്റിവെച്ച പൊടിയിലേക്ക് ഇട്ട് ഒന്നുരുട്ടി എടുക്കാം.





Post a Comment

0 Comments