Flash News

6/recent/ticker-posts

കർണാടകയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; മുത്തങ്ങ വഴി പോകുന്നവർക്ക് എട്ടിൻറെ പണി

Views
സുൽത്താൻ ബത്തേരി :ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ കർണാടക നിയന്ത്രണം കടുപ്പിച്ചതോടെ മുത്തങ്ങ വഴി പോകുന്നവർ ഇനി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം.
മൂലഹള്ള ചെക്ക് പോസ്റ്റിൽ കർണാടകയുടെ റവന്യു ആരോഗ്യ, പോലീസ്, സംഘം വിപുലമായ പരിശോധനയാണ് നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് അതിർത്തിയിൽ  ആവശ്യപ്പെടുന്നത്.
തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കക്കുണ്ടി, താളൂർ, പാഠവായൽ എന്നിങ്ങനെ നെന്മേനി പഞ്ചായത്ത് അതിർത്തിയിലെ ചെക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്.

മുത്തങ്ങ വഴി നൂറു കണക്കിന് വാഹനങ്ങളാണ് ദിവസവും കർണാടകയിലേക്ക് പോയിരുന്നത്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശനിയാഴ്ച തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി. കേരള കർണാടക സർക്കാർ ബസ്സുകളിൽ യാത്രക്കാർ താനേ കുറഞ്ഞു.
കടുത്ത ചോദ്യം ചെയ്യലിന് ശേഷമേ കർണാടകയിലേക്ക് കടക്കാവൂ.ഇങ്ങോട്ട് വരാൻ നിയന്ത്രണമില്ല,
സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്കും മറ്റുമായി നൂറുകണക്കിന് ആളുകൾ നിലഗിരി യിൽ നിന്നും ഇപ്പോഴും എത്തുന്നുണ്ട്.


Post a Comment

0 Comments