Flash News

6/recent/ticker-posts

കോവിഡ്: പുതിയ നിയന്ത്രണങ്ങളിൽ ഇനിയും സംശയം വേണ്ട

Views
കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാകും ഇനി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുക. 2022 ജനുവരി ഒന്നിന് ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഇപ്പോൾ എത്ര ശതമാനം വർധിച്ചു എന്നതിനെയും അടിസ്ഥാനമാക്കും.

ഒന്നാം വിഭാഗം

ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നിനെ അപേക്ഷിച്ച് ഇരട്ടിയാവുകയാണെങ്കിലും, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലും പ്രസ്ഥുത ജില്ലകൾ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടും.

• നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ഒന്നാം വിഭാഗത്തിലുള്ളത്.

ഈ ജില്ലകളിൽ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

*രണ്ടാം വിഭാഗം*

ഒരു ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള മൊത്തം രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിലും, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ജനുവരി ഒന്നിനെ അപേക്ഷിച്ച് ഇരട്ടിയാവുകയാണെങ്കിലും  പ്രസ്ഥുത ജില്ലകൾ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടും.

• നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് രണ്ടാം വിഭാഗത്തിലുള്ളത്.

1. ഈ ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
2.  മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
3. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

*മൂന്നാം വിഭാഗം*

ഒരു ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള മൊത്തം രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളായാൽ പ്രസ്ഥുത ജില്ലകൾ മൂന്നാം വിഭാഗത്തിൽ ഉൾപ്പെടും.

🔷 നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.

🔷 ഈ  ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

🔷 മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

🔷 വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

🔷 സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

🔷 ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

നോട്ട്: നിലവിൽ കോഴിക്കോട് ജില്ല ഇതിൽ ഏത് വിഭാഗത്തിലും ഉൾപ്പെടുന്നില്ല. ഓരോ ദിവസവും ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. കൂടുതൽ ജാഗ്രതയോടെ ആരോഗ്ര വിദഗ്ദ്ധരുടെ നിർദ്ധേശങ്ങൾ പാലിക്കുക.



Post a Comment

0 Comments