Flash News

6/recent/ticker-posts

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം'; കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും

Views
തൃശൂര്‍- പാലക്കാട്‌ ദേശീയ പാതയിലെ കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്. തൃശൂര്‍ ഭാ​ഗത്തു നിന്നുള്ള അപ്രോച്ച്‌ റോഡിന്‍റെ നിര്‍മ്മാണത്തിനായി തുരങ്കത്തിന് മുന്നിലുള്ള റോഡ് പൂര്‍ണമായി പൊളിച്ചിട്ടുണ്ട്.

തൃശൂര്‍ നിന്ന് പാലക്കാട്‌ ഭാഗത്തേക്ക്‌ പോകുന്ന തുരങ്കത്തിന്‍റെ അകത്തെ കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായി. ലൈറ്റുകള്‍, സൂചന ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളും ഉടന്‍ തീരും. എക്‌സ്‌ഹോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് വശത്തെയും തുരങ്ക കവാടങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിക്കുന്നതുമായി കുതിരാന്‍ മലയിലൂടെ പോകുന്ന പാത പൂര്‍ണ്ണമായും പൊളിച്ചു നീക്കി. ഇനി മുതല്‍ കുതിരാന്‍ ക്ഷേത്രത്തിന് മുന്നിലൂടെ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല.


Post a Comment

0 Comments