Flash News

6/recent/ticker-posts

പനിയാരം

Views


                      പനിയാരം



_ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം._

_മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില്‍ ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം._

ആവശ്യമുള്ള സാധനങ്ങള്‍

 
_പച്ചരി- 200 ഗ്രാം_

_ഉഴുന്ന്- 200 ഗ്രാം_

_പാല്‍- 12 ടേബിള്‍ സ്പൂണ്‍_

_ഏലക്കപ്പൊടി- 20 ഗ്രാം_

_ഉപ്പ്- പാകത്തിന്_

_പഞ്ചസാര- 50 ഗ്രാം_

_തേങ്ങാപ്പാല്‍- നാല് ടേബിള്‍ സ്പൂണ്‍_

_പഴുത്ത മാമ്പഴച്ചാറ്- എട്ട് ടേബിള്‍ സ്പൂണ്‍_

_എണ്ണ- വറുക്കാന്‍ പാകത്തിന്_



തയ്യാറാക്കുന്ന വിധം



_അരിയും ഉഴുന്നും നല്ലതു പോലെ കുതിര്‍ത്തതിനു ശേഷം അരച്ചെടുക്കുക._

_ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരഞ്ഞു കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ക്കുക._

_ഏലക്കപ്പൊടി ചേര്‍ത്ത് ഉണ്ണിയപ്പ ചട്ടിയില്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം._

_ബ്രൗണ്‍ നിറമാകുമ്പോള്‍ മൂപ്പെത്തിയെന്ന് മനസ്സിലാക്കാം. ഇത് എണ്ണയില്‍ നിന്നും കോരിയെടുത്ത് മാങ്ങാക്കൂട്ടില്‍ ഇട്ട് അല്‍പനേരം കഴിഞ്ഞ് ഉപയോഗിക്കാം._

_മാങ്ങാക്കൂട്ട് തയ്യാറാക്കുന്നതിനും പ്രത്യേക പാകമുണ്ട്. പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച ശേഷം ഇതിലേക്ക് മാങ്ങാച്ചാറും തേങ്ങാപ്പാലും മിക്‌സ് ചെയ്യുക. ഇങ്ങനെ മാങ്ങാക്കൂട്ടും തയ്യാറാക്കാം._





Post a Comment

0 Comments