Flash News

6/recent/ticker-posts

കുത്തിവയ്പ്പുകളോട് വിട പറയാം; പ്രമേഹ രോഗത്തിന് ഇനി ഗുളികയും

Views
ചരിത്രത്തിലാദ്യമായി പ്രമേഹ രോഗത്തിന് കുത്തിവയ്പ്പിന് പകരം ഉപയോഗിക്കാവുന്ന ഗുളിക ഇന്ത്യൻ വിപണിയിൽ എത്തി. 35 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് സെമാഗ്ലൂട്ടൈഡ് എന്ന മരുന്ന് ഗുളിക രൂപത്തിൽ എത്തിയത്. റിബൽസെസ് എന്നാണ് ഗുളികയുടെ പേര്. ഈ ഗുളിക ഇന്ന് രാവിലെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇതോടെ റിബൽസെസ് ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.

അമേരിക്കയിലാണ് റെബൽസിസ് ആദ്യമായി വികസിപ്പിക്കുന്നത്. ഇൻസുലിൻ കണ്ടുപിടിച്ച സമയം മുതൽ മരുന്ന് വിപണിയിലെത്തിച്ച നോവോ നോർഡിസ്‌ക് തന്നെയാണ് റിബൽസെസിന്റെ ഉത്പാദകർ. ലോകം മുഴുവൻ ഏറ്റവും കൂടുതൽ ഇൻസുലിൻ വിതരണം ചെയ്യുന്നത് നോവോ നോർഡിസ്‌കാണ്.

പല വിദേശരാജ്യങ്ങളിലും റിബൽസെസിന്റെ ക്ലിനിക്കൽ പരീക്ഷണം നടന്നിട്ടുണ്ട്. ഇന്ത്യയിലും പരീക്ഷണം നടത്തിയ ശേഷമാണ് മരുന്നിന് ഡിസിജിഐ അനുമതി ലഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ റിബൽസെസിന് ഇന്ത്യയിൽ ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ മറ്റ് സാങ്കേതിക തടസങ്ങൾ കാരണം വിപണിയിൽ എത്തുന്നത് വൈകുകയായിരുന്നു.


Post a Comment

0 Comments