Flash News

6/recent/ticker-posts

അശ്ലീലം ദൃശ്യങ്ങൾ കാണാറുണ്ടോ? പണി കിട്ടും

Views


ഇന്റര്‍നെറ്റ് ഉപയോഗം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പും വളരെ വേഗമാണ് വര്‍ധിക്കുന്നത്.

ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം കാണുന്നവര്‍ സമീപകാലത്ത് തട്ടിപ്പിനിരയാകുന്നത് വര്‍ധിക്കുകയാണ്.
‘ബ്രൗസര്‍ ലോക്ക് ചെയ്തിരിക്കുന്നു’ എന്ന വ്യാജ പോപ്പ്-അപ്പ് ആണ് പോണ്‍സൈറ്റ് സന്ദര്‍ശിക്കുന്നവരെ ഇപ്പോള്‍ ചതിക്കുഴിയില്‍ ചാടിക്കുന്നതെന്ന് അടുത്തിടെയുള്ള ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒരു പൂര്‍ണ്ണ പേജ് പോപ്പ്-അപ്പിന് കാരണമായ ഒരു സംശയാസ്പദമായ യുആര്‍എല്ലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ഒരു സുരക്ഷാ ഗവേഷകനാണ് ഈ തട്ടിപ്പിനെക്കുറിച്ച്‌ അറിയിച്ചത്.
‘പോണ്‍’ ദൃശ്യങ്ങള്‍ കാണുന്നതുകൊണ്ട് ബ്രൗസര്‍ ലോക്ക് ചെയ്യപ്പെട്ടതായി ഉപയോക്താക്കള്‍ക്ക് പോപ്പ് അപ്പ് മുന്നറിയിപ്പ് നല്‍കുന്നുവെന്നാണ് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകനായ രാജ്ശേഖര്‍ രാജഹരിയ പറയുന്നത്. ബ്രൗസര്‍ അണ്‍ബ്ലോക്ക് ചെയ്യുന്നതിന് പകരമായി പോപ്പ്-അപ്പ് ഉപയോക്താക്കളോട് പണം ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ നിയമപ്രകാരം നിരോധിത ദൃശ്യങ്ങള്‍ കാണുന്നതിനാല്‍ ബ്രൗസര്‍ ലോക്ക് ചെയ്യപ്പെട്ടെന്നായിരിക്കും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. പോപ്പ്-അപ്പ് ഉപയോക്താക്കളുടെ കമ്ബ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പിഴയായി 29,000 രൂപ ആവശ്യപ്പെടുന്നു. പിഴ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ക്കായി ഉപയോക്താവിന്റെ വിവരം മന്ത്രാലയത്തിന് കൈമാറുമെന്നും, പിഴ അടയ്ക്കാന്‍ ആറു മണിക്കൂര്‍ വരെ സമയമുണ്ടെന്നും പോപ്പ്-അപ്പ് പ്രസ്താവിക്കുന്നു.
വിസ അല്ലെങ്കില്‍ മാസ്റ്റര്‍കാര്‍ഡ് കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് നടത്താനാകുന്ന “പേയ്‌മെന്റ് വിശദാംശങ്ങള്‍” എന്ന വിഭാഗവും സന്ദേശത്തില്‍ ഉണ്ട്. പണം അടച്ചാലുടന്‍ ബ്രൗസര്‍ അണ്‍ലോക്ക് ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ പേരിലുള്ള ഇത്തരം മുന്നറിയിപ്പുകള്‍ തീര്‍ത്തും വ്യാജമാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നേരത്തെയും വ്യാപകമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 3,000 രൂപയായിരുന്നു തട്ടിപ്പുകാര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്.
ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിങ്ങളുടെ കമ്ബ്യൂട്ടറില്‍ അത്തരമൊരു പോപ്പ്-അപ്പ് കാണിക്കുകയാണെങ്കില്‍, ഏറ്റവും എളുപ്പമുള്ള കാര്യം ബ്രൗസര്‍ വിന്‍ഡോ അടയ്ക്കുക എന്നതാണ്.
അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, പോപ്പ്-അപ്പ് നിങ്ങളുടെ ബ്രൗസര്‍ ഏറ്റെടുക്കുകയാണെങ്കില്‍ (ഈ സാഹചര്യം വിരളമാണ്‌), നിങ്ങള്‍ക്ക് ടാസ്‌ക് മാനേജറിലേക്കും (ctrl+alt+delete) നിങ്ങളുടെ ബ്രൗസറിനായുള്ള ടാസ്‌ക്കിലേക്കും പോകാം. കൂടാതെ, മുമ്ബത്തെ രണ്ട് രീതികളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഒരു ഫോഴ്‌സ് ഷട്ട് ഡൗണ്‍ നിങ്ങളെ സഹായിക്കും.



Post a Comment

0 Comments