Flash News

6/recent/ticker-posts

വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ വേണ്ട , സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രോട്ടോക്കോൾ തീരുമാനിക്കാം

Views

വിദേശത്തുനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ക്വാറന്റൈൻ ഒഴിവാക്കി . എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം . പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം . എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം . മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാർക്കും , ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും ഇതുവരെ പ്രത്യേക ക്വാറൻറൈൻ ബാധകമായിരുന്നു . കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കും . എന്നാൽ പ്രോട്ടോക്കോളുകൾ ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു .


Post a Comment

0 Comments